44 വില്ലകള്‍ ബുക്ക് ചെയ്യാനെത്തിയത് 83 പേരാണ്. ഇതില്‍ നിന്നും 44 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ഇവരായിരിക്കും വില്ലകളുടെ ഉടമകള്‍.
ഫ്യൂഷന്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ദി പ്രോപ്പര്‍ട്ടി ഇന്‍ വെസ്റ്റ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെമിനാറിലാണ് ബുക്കിംഗ് നടന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു.
ത്വരിതഗതിയില്‍ വികസിക്കുന്നതും മനോഹരവുമായ സ്ഥലത്താണ് ബോക്‌സ് ഹില്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തായി ആശുപത്രികളും മറ്റ് സൗകര്യങ്ങളുമുണ്ട്. സിഡ്‌നിയില്‍ നിന്നും 50 കിമീ അകലെയാണ് ബോക്‌സ് ഹില്‍.
ഓസ്‌ട്രേലിയയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വെന്നിക്കൊടി പാറിച്ച ആദ്യ ഇന്ത്യക്കാരനാണ് കാസര്‍കോട് ചെമ്പിരിക്കയിലെ സിറാര്‍ എന്ന ജാക്ക് ചെമ്പിരിക്ക. ന്യൂസൗത്ത് വെയ്‌ല്‌സിലെ കെല്ലി വില്ലെ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രൊജക്റ്റ്. അതും 3 മണിക്കൂറിനുള്ളിലാണ് വിറ്റഴിച്ചത്.
6.5 ഏക്കറിലായിട്ടാണ് 44 വില്ലകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ആകെ 21 മില്യണ്‍ ഡോളറാണ് ഇതിന്റെ വില.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment