Latest News

മാതാപിതാക്കളുടെ ഒളിച്ചോട്ടം; യുവതികളും യുവാവും കായലിലേക്കു ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: കുടുംബ പ്രശ്‌നത്തെ തുടര്‍ന്നു ബന്ധുക്കളായ രണ്ടുയുവതികളും യുവാവും ഒരുമിച്ചു പാലത്തില്‍നിന്നു കായലിലേക്കു ചാടി ആത്മഹത്യക്ക് ശ്രമിച്ചു.[www.malabarflash.com]
മൂന്നുപേരെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് എഴോടെയായിരുന്നു സംഭവം.

കുരീപ്പുഴ സ്വദേശികളായ ലിമിത(18), 19 വയസുള്ള ഇരട്ട സഹോദങ്ങളായ സൗമ്യ, ബിജോയ് എന്നിവരാണ് കടവൂര്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്കു ചാടിയത്. സംഭവം കണ്ട മല്‍സ്യത്തൊഴിലാളികള്‍ ഇവരെ രക്ഷിച്ചു അതുവഴിവന്ന യാത്രാബോട്ടില്‍കയറ്റി കരക്കെത്തിച്ചു.
തുടര്‍ന്നു മൂന്നുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായ ലിമിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപയ്രില്‍ പ്രവേശിപ്പിച്ചു.

ലിമിതയുടെ പിതാവ് ഇരട്ട സഹോദരങ്ങളുടെ മാതാവുമായി പ്രണയത്തിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു ഇരുവരും ഒളിച്ചോടിയതിനെ തുടര്‍ന്നുള്ള മനോദുഃഖത്തിലാണ് മൂന്നുപേരും ആത്മഹത്യയ്ക്കു ശ്രമിച്ചത്. എല്ലാവരും ഒരു വീട്ടിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.