Latest News

മുസ്‍ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

കണ്ണൂര്‍:[www.malabarflash.com] മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും, പേരാവൂര്‍ മണ്ഡലം യു ഡി എഫ് കണ്‍വീനറും , കിന്‍ഫ്ര ഡയരക്ടറുമായ ഇബ്രാഹീം മുണ്ടേരിക്ക് നേരെ അക്രമം . വലത് കൈക്കും അരക്കെട്ടിനോട് ചേര്‍ന്നും വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം 7.30തോടെ ആയിരുന്നു സംഭവം. ഇരിട്ടി കല്ലുമുട്ടിയിലെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി വീട്ടിലേക്കു കയറാന്‍ ശ്രമിക്കവേ റോഡില്‍ വെച്ച് മുണ്ടേരിയെ ഒരാള്‍ പിന്നില്‍ നിന്നും വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമിക്കാന്‍ എര്‍ത്തിയത് ഒരാള്‍ മാത്രമാണോ അല്ലെങ്കില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ ഞായറാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6മുതല്‍ 6വരെയാണ് ഹര്‍ത്താല്‍ . വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.