Latest News

യുവാവിനെ വെടിവച്ചുവീഴ്‌തി ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച കൗമാരക്കാരന്‍ അറസ്‌റ്റില്‍

ഭോപ്പാല്‍: [www.malabarflash.com] സോഷ്യല്‍ മീഡിയയുടെ അതിപ്രസരം യുവാക്കളെ ക്രൂരന്മാരും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരുമാക്കുന്നതിന്‌ മറ്റൊരു തെളിവുകൂടി. മധ്യപ്രദേശില്‍ രേവാ ജില്ലയില്‍ യുവാവിനെ വെടിവച്ച്‌ വീഴ്‌തിയ കൗമാരക്കാരന്‍ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു.

ഞായറാഴ്‌ച വൈകിട്ടാണ്‌ സംഭവം. ഓജ എന്ന യുവാവിനെ വെടിവച്ചശേഷം ചോരയൊലിക്കുന്ന യുവാവിന്റെ തലയ്‌ക്ക് നേരെ തോക്കുചൂണ്ടി നില്‍കുന്ന ചിത്രമാണ്‌ പ്രശാന്ത്‌ മിശ്ര എന്ന കൗമാരക്കാരന്‍ വാട്‌സ്ആപ്പില്‍ പോസ്‌റ്റ് ചെയ്‌തത്‌. സുഹൃത്തിന്റെ സഹായത്തോടെയാണ്‌ പ്രശാന്ത്‌ മിശ്ര ചിത്രം പകര്‍ത്തിയത്‌. ചിത്രം വൈറലാകുന്നതിന്‌ ഇടയില്‍ പ്രദേശത്ത്‌ ഓടിക്കൂടിയ നാട്ടുകാര്‍ പ്രശാന്ത്‌ മിശ്രയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റ യുവാവിന്റെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

പ്രശാന്ത്‌ മിശ്രയും സുഹൃത്തുക്കളും വെടിയേറ്റ യുവാവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നതായി ദൃക്‌സാക്ഷി പറയുന്നു. തുടര്‍ന്ന്‌ കയ്യില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത്‌ പ്രശാന്ത്‌ യുവാവിനെ വെടിവയ്‌ക്കുകയായിരുന്നു. വെടിയേറ്റുവീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ സംഘം മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ്‌ ചെയ്‌തതെന്നും ദൃക്‌സാക്ഷി വ്യക്‌തമാക്കി.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.