Latest News

ഓസ്‌ട്രേലിയന്‍ ബാറില്‍ ഭക്ഷണപ്പാത്രമാകുന്നത്‌ നഗ്നസുന്ദരികള്‍!

സിഡ്‌നി: [www.malabarflash.com] ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലെ ‘ക്രൂയിസ്‌ ബാറി’ല്‍ പഴങ്ങള്‍ വിളമ്പുന്നത്‌ നഗ്നമായ സ്‌ത്രീശരീരത്തിനു മുകളില്‍. പുതുക്കിപ്പണിത ബാറിന്റെ പ്രമോഷന്റെ ഭാഗമായാണ്‌ ഏതാനും മോഡലുകളെ ഉടമകള്‍ വാടകയ്‌ക്കെടുത്തത്‌. ഇവരെ മാറിടം നഗ്നമാക്കി മേശകള്‍ക്കു മുകളില്‍ കിടത്തുകയും ശരീരത്തില്‍ പഴങ്ങളടക്കമുള്ള ഭക്ഷ്യവസ്‌തുക്കള്‍ നിരത്തുകയും ചെയ്‌തു. ഈ ഭക്ഷ്യവസ്‌തുക്കള്‍ ഇവരെക്കൊണ്ടുതന്നെ സന്ദര്‍ശകര്‍ക്ക്‌ എടുത്തുനല്‍കാനും നിര്‍ദ്ദേശിച്ചു.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പടര്‍ന്നതോടെ സംഭവം വിവാദമായി. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ്‌ ഇതെന്നു ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി.

“സ്‌ത്രീകളെ ഭക്ഷണപ്പാത്രങ്ങളാക്കി മാറ്റിയ ക്രൂയിസ്‌ ബാര്‍, ആളുകള്‍ ബഹിഷ്‌കരിക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ. പുരുഷന്മാരെ ആനന്ദിപ്പിക്കാനാണ്‌ ഈ പ്രവൃത്തി നടക്കുന്നത്‌. അതില്‍ പലരും ഇത്‌ ആസ്വദിക്കുകയും ചെയ്യുന്നതായാണ്‌ എനിക്കു തോന്നുന്നത്‌” സംഭവത്തില്‍ പ്രതിഷേധിച്ച വനിതാ അഡ്വക്കറ്റ്‌ മെലിന്‍ഡ ടാന്‍കട്‌ റീസ്റ്റ്‌ ‘ഡെയ്‌ലി മെയിലി’നോട്‌ പറഞ്ഞു.




Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.