ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഹൈഡ്രോളിക് ലീക്കിനെ തുടര്‍ന്ന് വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൂറോളം യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
മുന്നിലെ ചക്രത്തിന് സമീപമാണ് തീപിടിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ നിന്ന് യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കുകയായിരുന്നു. പെട്ടെന്ന് പുറത്തിറക്കുന്നതിനിടെ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment