Latest News

ഉദുമയില്‍ ആരു വരും പ്രസിഡണ്ടായി?, സമവാക്യങ്ങള്‍ തെറ്റുന്നു.

ത്രിതല തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവരണ സീറ്റുകളുടെ നറുക്കെടുപ്പും പ്രഖ്യാപനവും വരാന്‍ ഇനിയും ഒരാഴ്ചവരേയെങ്കിലും വൈകുമെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

ആകെ സീറ്റുകളില്‍ 50 ശതമാനം വനിതകള്‍ക്കായി മാറ്റി വെക്കണം. നിലവില്‍ വനിതകളായ വാര്‍ഡുകളെ ജനറലായി പ്രഖ്യാപിച്ചിരിക്കണം. ബാക്കി ഒഴിയുന്ന ജനറല്‍ സീറ്റുകളില്‍ നിന്നുമായിരിക്കണം പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം ഏര്‍പ്പെടുത്തേത്. ഇങ്ങനെയൊക്കെ വേണമെന്ന് പഞ്ചായത്ത്‌രാജ് നഗരപാലികാ ബില്ല് ഇതൊക്കെ എടുത്തു പറയുന്നു. ഒഴിയുന്ന അമ്പതു ശതമാനം ജനറല്‍ സീറ്റുകളില്‍ നിന്നും മേല്‍പ്പറഞ്ഞ രണ്ടു പിന്നോക്ക സംവരണ സീറ്റുകളും ഒഴിച്ചു നിര്‍ത്തി ബാക്കിയുള്ളവയില്‍ മാത്രമേ പുരുഷ സമ്മദിതായകര്‍ക്ക് മല്‍സരിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ സ്ത്രിജനങ്ങള്‍ക്ക് പിന്നോക്ക റിസര്‍വേഷന്‍ സീറ്റുകള്‍ക്ക് പുറമേയുള്ള മററു എല്ലാ വാര്‍ഡുകളിലേക്കും നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ അവസരമുാക്കും വിധമാണ് ചട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇതു മാത്രമല്ല പുറമെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുമ്പാകെ മറ്റൊരു കടമ്പ കൂടി എറിഞ്ഞു കൊടുത്തിരിക്കുകയാണ്. ഒരു സ്വയം ഭരണ സ്ഥാപനത്തിലെ ആകെ വാര്‍ഡുകള്‍ ഒറ്റ സംഖ്യയില്‍ വന്നാല്‍ ഇരട്ടിക്കുന്നതില്‍ അധികം നില്‍ക്കുന്നത് കഴിച്ചുള്ള ഒരു വാര്‍ഡ് നിര്‍ബന്ധമായും വനിതയ്ക്ക് മാത്രമായി മാറ്റിവെക്കപ്പെടും. 13,15,17,19 ഇങ്ങനെ ഒറ്റ അക്ക സീറ്റുള്ള എല്ലാ പഞ്ചായത്തുകളിലും ഒരു അധികം വനിതാ വാര്‍ഡിനെ കണ്ടെത്താന്‍ നറുക്കിടണം. ജനറല്‍ വാര്‍ഡില്‍ നിന്നും അങ്ങനെ ഒരു സീറ്റു കൂടി വനിതകള്‍ക്കായി മാറ്റപ്പെടും. പിന്നോക്ക വാര്‍ഡുകളെ കെണ്ടത്താനും, ഒറ്റ അക്ക സീറ്റുകളുള്ള പഞ്ചായത്തില്‍ നിന്നും അധികം വരുന്ന സ്ത്രീ വാര്‍ഡിനെ തെരെഞ്ഞെടുക്കാനും രണ്ടു തവണ കമ്മീഷന് നറുക്കെടുപ്പിന് വിധേയമാവേണ്ടി വരുമെന്നും ഒറ്റ അക്ക സീറ്റുള്ള ഒരു പഞ്ചായത്തില്‍ ഏതെങ്കിലും ഒരു സീറ്റ് രണ്ടു ടേമിലും വനിതകള്‍ക്കായി നിചപ്പെടുമെന്നും സാരം. തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചട്ടം സംരക്ഷിച്ചു നിര്‍ത്താന്‍ നടപടി ക്രമങ്ങള്‍ ഏറെയുെങ്കിലും അതിനൊന്നും വേണ്ടത്ര സമയമില്ല.

ചട്ടങ്ങളിലെ പ്രതിസന്ധികള്‍ വാര്‍ഡ് തല സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമല്ല, പഞ്ചായത്ത് തല പ്രസിഡണ്ട് സ്ഥാനാര്‍ഥികളേയും രാഷ്ട്രീയ പൊതു ധാരണകളേയും സാരമായി ബാധിക്കുന്നു . മാത്രമല്ല, മലക്കം മറിച്ചിലുകളും അടിയൊഴുക്കുകളും ഉണ്ടാകും. രാഷ്ട്രീയ സമവാക്യങ്ങള്‍ നെയ്‌തെടുക്കാനും ചര്‍ച്ച ചെയ്യപ്പെടാനും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ടെത്ര സമയം കിട്ടാതെ വരും. ഒടുവില്‍ തട്ടിക്കൂട്ടി ഉണ്ടാക്കാന്‍ ഇടയുള്ള സ്ഥാനാര്‍ത്ഥി ലീസ്റ്റ് കുറ്റമറ്റതല്ലാതായി തീരും. സര്‍ക്കാരന്റെയും തെരെഞ്ഞെടുപ്പു കമ്മീഷന്റെയും അസാധാരണ കാല താമസമാണ് ഇതിനൊക്കെ പിന്നിലെന്ന് പലവട്ടം ജനം ചര്‍ച്ച ചെയ്തതാണ്.

നിരവധി ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടേയും മുഖ്യ സാരഥിമാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നവിധത്തില്‍ പഞ്ചായത്ത് ഭരണം ഏല്‍പ്പിക്കകാന്‍ സാദ്ധ്യമല്ലാതെ വരും. സമവാക്യങ്ങള്‍ മാറി മറിഞ്ഞു വന്നേക്കും.

ഉദാഹരണമായി ഉദുമയെ എടുക്കാം. ഉദുമ മുന്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ടും സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗവും, കര്‍ഷക സംഘത്തിന്റെ ഏരിയാ ഭാരവാഹി കൂടിയായ കെ.വി. ബാലകൃഷ്ണനെ ഉദുമയില്‍ പ്രസിഡണ്ടാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുവെന്ന പ്രചരണമുണ്ട് . 

ഉദുമയില്‍ ആകെസീറ്റുള്ളത് ഒറ്റ സംഖ്യയായ 21ല്‍ വന്നു നില്‍ക്കുന്നു. അത് സമമായി പകുക്കാന്‍ കഴിയാത്തതിനാല്‍ ഒന്നു അധികരിച്ച് 11 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റി വെക്കണം. ബാക്കി വരുന്ന പത്തില്‍ രണ്ടെണ്ണം പട്ടികജാതി,വര്‍ഗ സംവരണവും കൂടി കഴിഞ്ഞാല്‍ പിന്നെ 8 സീറ്റുകള്‍ മാത്രമാണ് ജനറലാവുക. ഈ 8 സീറ്റുകളിലും വേണമെങ്കില്‍ പട്ടികക്കാര്‍ക്കും സ്ത്രീകള്‍ക്കും മല്‍സരിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഇതിലുണ്ട്. കെ.വി. ബാലകൃഷണനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത് 11ാം വാര്‍ഡായ മുതിയക്കാലിലാണ്. നിലവില്‍ ഇത് വനിതാ സംവരണമാണ്. വിജയ സാദ്ധ്യതയും ഏറുന്നു. പക്ഷെ 'ഒറ്റ അക്ക സീറ്റെന്ന പട്ടികയില്‍ പെടുന്ന പഞ്ചായത്ത്' എന്ന നിലയില്‍ ഒരു സീറ്റ് കൂടി വനിതകള്‍ക്ക് അധികം നല്‍കേണ്ടി വരുമ്പോള്‍ ജനറല്‍ സീറ്റുകളായ എട്ടില്‍ നിന്നും ഒരു സീറ്റ് കുടി നറുക്കെടുപ്പിലുടെ വനിതകള്‍ക്ക് പോകും. അത് 11ാം വാര്‍ഡായ മുതിയക്കാലായാല്‍ കെ.വി. ബാലകൃഷ്ണനെ നിര്‍ത്തി മല്‍സരിപ്പിച്ച് വിജയിപ്പിക്കാന്‍ പാര്‍ട്ടി പ്രയാസപ്പെടേണ്ടി വരും. 

മറ്റു സുരക്ഷിത വാര്‍ഡുകള്‍ പലതും വനിതാ സംവരണമാകും എന്നതിനാല്‍ പാര്‍ട്ടി കൂടുല്‍ ജാഗ്രത പുലര്‍ത്തിയേക്കും. മറ്റൊരു സാദ്ധ്യത പറഞ്ഞു കേള്‍ക്കുന്നത് ഉദുമയിലെ കെ. സന്തോഷ് കുമാറാണ്. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന സന്തോഷ് കുമാര്‍ തല്‍സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഉദുമ ലോക്കല്‍ പരിധിയില്‍ തന്നെ ഇത്തവണ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വേണം എന്ന ആഗ്രഹവുമായി പ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണ്. സന്തോഷിന്റെ സ്വന്തം വാര്‍ഡായ ഉദുമ വനിതകള്‍ക്കായി നിചപ്പെട്ടിരിക്കുകയാല്‍ മറ്റൊരു സുരക്ഷിത സീറ്റിലെ സാദ്ധ്യത വിദൂരമാണ്. 

നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഹമ്മദ് ഷാഫിക്ക് നറുക്കു വീണേക്കാമെങ്കിലും നിലവിലെ ഉദുമാ ലോക്കല്‍ സെക്രട്ടറിയും രണ്ടു തവണ മല്‍സര രംഗത്തേക്ക് കടന്നു വന്നുവെന്ന കാരണവും മുഹമ്മദ് ഷാഫിയെ പരിഗണിക്കാന്‍ ഇടയില്ല. മുന്‍ഗ്രാമ പഞ്ചായത്ത് അംഗവും പാര്‍ട്ടി ഏരിയാ കമ്മറ്റിയും പാലക്കുന്ന് ലോക്കല്‍ സെക്രട്ടറിയുമായ മധു മുതിയക്കാലിനെ പരിഗണിക്കാന്‍ സാദ്ധ്യത കുടുന്നുവെങ്കിലും കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിപ്പിച്ച് ഉത്തരവാദിത്വം ഏല്‍പ്പിച്ച് ഭരണകൂട മേഘലയില്‍ പരിശീലനം നല്‍കാന്‍ 2010ല്‍ ആലോചന നടന്നിരുന്നുവെങ്കിലും മധു മുതിയക്കാല്‍ അതിനു തയ്യാറായിരുന്നില്ല. ഡി.വൈ.എഫ്.ഐ മുന്‍ കാസര്‍കോട് ജില്ലാപ്രസിഡണ്ട്  കൂടിയായിരുന്നു മധു.

സമവാക്യങ്ങള്‍ ഒന്നും തന്നെ ഫലപ്രദമല്ലാതെ വന്നാല്‍ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കുടിയായ ലോക്കല്‍ കമ്മറ്റി അംഗം എ.ബാലകൃഷ്ണന്റെ തട്ടകമായ ആറാട്ടു കടവില്‍ കെ.വി. ബാലകൃഷ്ണനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ ശ്രമം നടത്തിയേക്കും. കഴിഞ്ഞ തവണ എ. ബാലകൃഷ്ണന്‍ മല്‍സരിച്ചു ജയിച്ചത് തിരുവക്കോളിയിലെ ജനറല്‍ വാര്‍ഡില്‍ നിന്നുമായിരുന്നു. 

വിവാദങ്ങളില്‍ പെട്ട 2010ലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചാര്‍ട്ടിനോട് അണികള്‍ക്ക് വിയോജിപ്പുണ്ടായിരുന്നുവെങ്കിലും തെരെഞ്ഞെടുപ്പ് ഫലത്തില്‍ അവരത് കാണിച്ചിരുന്നില്ല. പ്രതിപക്ഷത്തേക്കാള്‍ വലിയ തോതിന്‍ വോട്ടു വര്‍ദ്ധന കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ലഭിച്ചിരുന്നില്ല. സാങ്കേതിക വിജയമായിരുന്നു. സീറ്റുകള്‍ സുരക്ഷിതപ്പെടാന്‍ പ്രധാന കാരണം യുഡിഎഫിനെ അപേക്ഷിച്ച് ഐക്യത്തോടെയുള്ള തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനമായിരുന്നു എല്‍.ഡി.എഫിന്റെത്. 

ബാലകൃഷ്ണന്‍ രണ്ടു തവണ മല്‍സരിച്ചു കഴിഞ്ഞ സ്ഥിതിക്ക് മുന്നാമതായി ആറാട്ടു കടവില്‍ നിന്നു വീണ്ടും മല്‍സരിക്കാനും പഞ്ചായത്തിനെ നയിക്കാനും ഉന്നതങ്ങളില്‍ നിന്നുമുള്ള അനുമതി വാങ്ങേണ്ടിവരും. അത് എ. ബാലകൃഷണനുമേലുള്ള വലിയ കടമ്പയായിരിക്കും . 11ാം വാര്‍ഡായ മുതിയക്കാല്‍ തുടര്‍ന്നു സ്ത്രീ സംവരണമാകുന്ന പക്ഷം കെ.വി. ബാലകൃഷ്ണനെ ആറാട്ടു കടവില്‍ മല്‍സരിപ്പിക്കാന്‍ വിസമ്മതം ഉണ്ടായാല്‍ മറ്റു എല്ലാ സാദ്ധ്യതകളും അവസാനിക്കുന്ന പക്ഷം മുന്‍ എം.എല്‍.എ കുടിയായ കെ.വി.കുഞ്ഞിരാമനെ ഉചിതമായ സീറ്റില്‍ മല്‍സരിപ്പിച്ച് പഞ്ചായത്തിന്റെ ചാര്‍ജ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചേക്കും. 

സി.പി.ഐ.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെ.വി. പ്രതികൂല സാഹചര്യത്തിലുടെ കടന്നു പൊയ്‌ക്കൊിരിക്കുന്ന കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തെ നിലനിര്‍ത്താന്‍ കെ.വിയുടെ ജനപിന്തുണ പാര്‍ട്ടിക്ക് അവശ്യം വേണ്ടിവരുമെന്ന് കാലേക്കുട്ടി വിലയിരുത്തലുണ്ടായാല്‍ അതിന്റെ സാദ്ധ്യതകളും മങ്ങും.

ഒറ്റ അക്ക പഞ്ചായത്തുകളായ പുല്ലൂര്‍ പെരിയ,( 17) ചെറുവത്തൂര്‍, (17) അജാനൂര്‍, (23) കാഞ്ഞങ്കാട് നഗരസഭ (43) ചെമ്മനാട് (23) കോടോം ബേളൂര്‍ (19) തുടങ്ങിയ ഇടങ്ങളിലും ഇതുപോലുള്ള പ്രതിസന്ധികളിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വരാനിരിക്കുന്ന നറുക്കെടുപ്പ് ഫലം എത്തിച്ചിരിക്കുന്നത്. അവയേക്കുറിച്ചൊക്കെ തുടര്‍ന്ന് നമുക്ക് ചര്‍ച്ച ചെയ്യാം.
-പ്രതിഭാ രാജന്‍




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.