Latest News

ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ സഹായകമാകട്ടെ -ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി

മഞ്ചേശ്വരം:[www.malabarflash.com] ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗബോധത്തിന്റെയും സാഫല്യ വേളയായായ ബലിപെരുന്നാള്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ സഹായകമാവട്ടെയെന്ന് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ബലി പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.

ബന്ധങ്ങള്‍ സുദൃഡമാക്കിയും സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞുമായിരിക്കണം നാം പെരുന്നാളിനെ വരവേല്‍ക്കേണ്ടത്. മതം വിലക്കിയ ആഭാസങ്ങളോ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോ ധൂര്‍ത്തോ ഇല്ലാതെ ലളിതമായിരികണം വിശ്വാസിയുടെ ആഘോഷം എന്നും തങ്ങള്‍ ഉണര്‍ത്തി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.