കാസര്‍കോട്: ഇരട്ടക്കുട്ടികളെ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി മരിച്ചു. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ മുനീറിന്റെ ഭാര്യ ആഇശത്ത് ഷംന (24) യാണ് ശനിയാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഷംന രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മംനല്‍കിയിരുന്നു. സുഖപ്രസവമായിരുന്നു. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഷംനയെ പരിശോധിച്ചപ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞുവരുന്നതായി കണ്ടെത്തുകയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

തുടര്‍ന്ന് നില വഷളായതിനാലാണ് മംഗലാപുരത്തേക്ക് മാറ്റിയത്. കുട്ടികള്‍ ആരോഗ്യത്തോടെ കഴിയുന്നു. നേരത്തെയുള്ള പ്രസവത്തില്‍ ഷംനയ്ക്ക് ശിസാന്‍ എന്ന രണ്ടുവയസുള്ള മകനുണ്ട്. സഹോദരങ്ങള്‍: സാജിദ, സമീര്‍, സജാദ്, അഷ്‌റഫ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment