മിഷിഗണ്‍: [www.malabarflash.com]വിശ്വാസത്തിന് എതിരായതിനാല്‍ ജോലിക്കിടെ മദ്യം നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാരിയെ വിമാനകമ്പനി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇസ്ലാം മതവിശ്വാസിയായ കാരി സ്റ്റാന്‍ലി എന്ന യുവതിയെയാണ് എക്‌സ്പ്രസ് ജെറ്റ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി എക്‌സ്പ്രസ് ജെറ്റില്‍ ജീവനക്കാരിയാണ് കാരി. രണ്ടു വര്‍ഷം മുമ്പ് ഇവര്‍ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.
ഇസ്‌ലാം മതം സ്വീകരിച്ചിട്ട് രണ്ടു വര്‍ഷമായെങ്കിലും ഈ അടുത്ത കാലത്താണ് ശരീഅത്ത് പ്രകാരം മദ്യം നല്‍കുന്നതും കുടിക്കുന്നതും മതം നിരോധിച്ചിരിക്കുന്നുവെന്ന് താന്‍ മനസ്സിലാക്കിയതെന്ന് അവര്‍ പറഞ്ഞു. ഇതെത്തുടര്‍ന്നാണ് മദ്യം വിളമ്പാന്‍ വിസമ്മതിച്ചത്.
അത്തരം ജോലികളില്‍ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ തന്നെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞ ജൂണില്‍ തന്നെ അവര്‍ മേലുദ്യോഗസ്ഥന് അപേക്ഷ നല്‍കിയിരുന്നു. മദ്യം ആവശ്യമുള്ള യാത്രക്കാര്‍ക്ക് അത് നല്‍കാന്‍ സഹപ്രവര്‍ത്തരുടെ സഹായം തേടാനായിരുന്നു അവര്‍ അത്തരത്തില്‍ ഒരു അപേക്ഷ നല്‍കിയത്.
എന്നാല്‍, മറ്റൊരു ജീവനക്കാരന്റെ പരാതിയെ തുടര്‍ന്ന് ആഗസ്റ്റില്‍ ഇവരെ എക്‌സ്പ്രസ് ജെറ്റ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാര്‍ക്ക് മദ്യം വിളമ്പാന്‍ കാരി തയ്യാറാകുന്നില്ലെന്നായിരുന്നു സഹപ്രവര്‍ത്തകന്റെ പരാതി. കാരി ശിരോവസ്ത്രം ധരിക്കുന്നതും കയ്യില്‍ എപ്പോഴും വിദേശഭാഷയിലുള്ള ഒരു പുസ്തകം കൊണ്ടുനടക്കുന്നുവെന്നും പരാതിയിലുണ്ടായിരുന്നു.
സസ്‌പെന്‍ഡ് ചെയ്തതിനുശേഷം കമ്പനി അധികൃതര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു കാരി. തന്നോട് കമ്പനി അധികൃതര്‍ ജോലിയില്‍ വിവേചനം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെ വിശ്വാസത്തിനനുസരിച്ചുള്ള താമസസ്ഥലം പോലും കമ്പനി ഏര്‍പ്പാടാക്കി നല്‍കിയില്ലെന്നും കാരി ആരോപിച്ചു.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment