Latest News

ഒക്ടോബര്‍ ഒന്ന് മുതല്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി: [www.malabarflash.com]സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായുള്ള മത്സരത്തില്‍ പിന്നാക്കം പോകാതിരിക്കാന്‍ ബിഎസ്എന്‍എലിന്റെ നീക്കം. ലാന്‍ഡ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചു.

ഇപ്പോഴുള്ള നിരക്കുകളില്‍ വര്‍ദ്ധന വരുത്താതെയാണ് ബ്രോഡ്ബാന്‍ഡ് വേഗത കൂട്ടാനുള്ള തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലൊട്ടാകെ പുതിയ സ്പീഡ് നിലവില്‍ വരും. ചുരുങ്ങിയത് രണ്ട് എംബിപിഎസായെങ്കിലും വേഗത ഉയര്‍ത്താനാണു ബിഎസ്എന്‍എലിന്റെ തീരുമാനം.

സ്വകാര്യ സേവന ദാതാക്കള്‍ പുതിയ കാല്‍വയ്പുകളുമായി മുന്നേറുമ്പോള്‍ പിന്നിലാകാതിരിക്കാനുള്ള നീക്കമാണ് ബിഎസ്എന്‍എല്‍ നടത്തുന്നത്. ബിഎസ്എന്‍എല്ലിന് കുതിപ്പ് നല്‍കുന്ന ഒരു തീരുമാനമാണ് ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നിലവിലുള്ള ബിഎസ്എന്‍എല്‍ സേവന ഉപയോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്കും പുതിയ വേഗതയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവിലെ താരിഫ് അനുസരിച്ച് ഒരു എംബിപിഎസ് സ്പീഡാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളത്. ഇതാണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

2005ല്‍ ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ക്ക് നല്‍കി തുടങ്ങിയപ്പോള്‍ 256 കെബിപിഎസായിരുന്നു സ്പീഡ്. ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നയത്തിലും ബിസിനസ് വ്യവസ്ഥകളിലും മാറ്റം വരുത്തിയിരിക്കുന്നത്. കൂടുതല്‍പേരെ ബിഎസ്എന്‍എല്‍ വരിക്കാരാക്കാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.