Latest News

ഷെയ്ഖ് റാഷിദിന്റെ മൃതദേഹം ഖബറടക്കി

ദുബൈ: ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഖബറടക്കം ബര്‍ദുബായ് അല്‍ ഫാഹിദി ഏരിയയിലെ ഖബര്‍സ്ഥാനില്‍ മഗ് രിബ് നമസ്‌കാരത്തിന് ശേഷം നടന്നു. ആയിരങ്ങള്‍ പങ്കെടുത്തു.

സാബീല്‍ പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷമായിരുന്നു ഭൗതിക ശരീരം അടക്കം ചെയ്യാനായി കൊണ്ടുപോയത്. മയ്യിത്ത് നമസ്‌കാരത്തില്‍ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷെയ്ഖ് റാഷിദിന്റെ സഹോദരന്മാര്‍, മറ്റു ഷെയ്ഖുമാര്‍, ഭരണാധികാരികള്‍ എന്നിവരടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.








Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.