കെ വി ബാലകൃഷ്ണന്റെ പേരാണ് ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ ബാലകൃഷ്ണന്‍ മത്സരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ്, സന്തോഷ് കുമാറിനെ സി.പി,എമ്മിന്റെ സിററിംങ്ങ് സീററായ എരോല്‍ വാര്‍ഡില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ധാരണയായത്.
അതോ സമയം കെ.എ മുഹമ്മദലിയാണ് മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. ലീഗിന് ഏറെ വിജയ സാധ്യതയുളള നാലാംവാതുക്കല്‍ വാര്‍ഡില്‍ മുഹമ്മദലിയെ മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ലീഗിന് നഷ്ടപ്പെട്ട വാര്‍ഡാണ് നാലാംവാതുക്കല്‍.
അതിനിടെ യു.ഡി.എഫിലെ സീററ് വിഭജന ചര്‍ച്ച വഴിമുട്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ കരിപ്പോടി, പാലക്കുന്ന് വാര്‍ഡുകള്‍ക്കായി കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അവകാശവാദം ഉന്നയിച്ചതോടെയാണ് ചര്‍ച്ച അലസിയത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ചേര്‍ന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിററിയുടെ അടിയന്തിര യോഗം യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാവെണ്ടന്നും ലീഗിന്റെ 8 സീററുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നോട്ടു പോവാനുളള തീരുമാനമാണുണ്ടായത്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സിന്റെ അടിയന്തിര യോഗം വെളളിയാഴ്ച വൈകുന്നേരം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പാക്യാര വാര്‍ഡില്‍ നഫീസയും, ബേവൂരി വാര്‍ഡില്‍ സൈനബ അബൂബക്കറും ലീഗ് സ്ഥാനാര്‍ത്ഥികളായി പ്രചരണ രംഗത്തിറങ്ങി കഴിഞ്ഞു.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക രണ്ട് ദിവസങ്ങള്‍ക്കം പുറത്തിറങ്ങുമെന്നാണ് സൂചന.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക രണ്ട് ദിവസങ്ങള്‍ക്കം പുറത്തിറങ്ങുമെന്നാണ് സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment