ദുബൈ:[www.malabarflash.com] ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളം രാജ്യത്തിനാകെ മാതൃകയായി വര്‍ഗീയതക്കെതിരെ വിധിയെഴുതുമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
പ്രാദേശിക വികസന വിഷയങ്ങള്‍ക്കൊപ്പം ദേശീയ രാഷ്ട്രീയവും ഭീതിപരത്തുന്ന സമകാലിക സംഭവങ്ങളും തെരഞ്ഞെടുപ്പ് വിഷയമാകുന്നതിനാല്‍ യു.ഡി.എഫ് അനുകൂല സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.
ദുബായ് കെ.എം.സി.സി അല്‍ ബിറാഹ ആസ്ഥാനത്ത് നടന്ന കണ്‍വന്‍ഷന്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ചു.യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് നേതാവ് എന്‍.ആര്‍ മായിന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജനതാദള്‍ (യു) നേതാക്കളായ ടി.ജെ ബാബു വയനാട്, രാജന്‍ കൊളാവിപ്പാലം, കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂര്‍,ഒ.കെ ഇബ്രാഹിം, അഡ്വ:സാജിദ് അബൂബക്കര്‍, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല എന്നിവര്‍ സംസാരിച്ചു. ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നദിയും പറഞ്ഞു.
Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment