ബേക്കല്‍:[www.malabarflash.com] ഹദ്ദാദ് നഗറില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അല്‍ നുജൂം അബ്ബാസ് ഹാജിയുടെ വീട്ടു വരാന്തയില്‍ എണ്ണയൊഴിച്ച് വികൃതമാക്കി. അബ്ബാസ് ഹാജി പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയില്‍ പോകാന്‍ വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍ എണ്ണയൊഴിച്ച നിലയില്‍ കണ്ടത്.
മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സക്കീന ബഷീറിന്റെ വീട്ടു മുറ്റത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കോഴി മുട്ടയും മഞ്ഞപ്പൊടി വിതറിയ നിലയില്‍ കാണപ്പെട്ടു. സമീപത്തെ മുസ്‌ലിം ലീഗ് അനുഭാവികളായ അബ്ദുല്ല, ഹംസ എന്നിവരുടെ കടയുടെ പൂട്ടില്‍ പൂഴി നിറച്ച് സൂപ്പര്‍ഗ്ലൂ ഒട്ടിച്ച നിലയിലും കാണപ്പെട്ടു.
തെരഞ്ഞടുപ്പ് അടുത്തതോടെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, ഡി.സി.സി മെമ്പര്‍ സത്യന്‍ പൂച്ചക്കാട്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മവ്വല്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സാമൂഹ്യ വിരുദ്ധരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment