Latest News

ദുബായില്‍നിന്നു കണ്ണൂരിലേക്കു പ്രതിദിനം രണ്ടു സര്‍വീസുകള്‍

തിരുവനന്തപുരം:[www.malabarflash.com] നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കും തിരിച്ചും ദുബായില്‍ നിന്നു ദിനംപ്രതി രണ്ടു സര്‍വീസ് വീതം നടത്തും. വിമാന സര്‍വീസുകള്‍ അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കാമെന്നു ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എ. അഹ്‌ലി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാക്കി റണ്‍വേ സജ്ജമാകുന്നതോടെ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ 5000 യാത്രക്കാരെ ദുബായിലേക്കും തിരികെ കണ്ണൂരിലും എത്തിക്കുന്ന വിധത്തിലാകും ദുബായ് എമിറേറ്റ്‌സിന്റെ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുകയെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് പര്യടന വേളയില്‍ യുഎഇയും ഇന്ത്യയും തമ്മില്‍ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക ബന്ധമുണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കൊച്ചിയും തിരുവനന്തപുരവും അടക്കമുള്ള സ്ഥലങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതു പരിഗണിക്കുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

സാധാരണയായി 325 പേര്‍ക്കു സഞ്ചരിക്കാവുന്ന എയര്‍ ബസ് വിമാനങ്ങളും 350 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന 350 സീറ്റു വരെയുള്ള ജംബോ എയര്‍ ബസും 200 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന നാരോബോഡി എയര്‍ ബസുകളുമാണു സര്‍വീസ് നടത്തുന്നത്. കണ്ണൂരിലേക്കു ദുബായില്‍നിന്നു കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തിയാല്‍ വിദേശ മലയാളികള്‍ക്ക് ഏറെ പ്രയോജനമാകും.

എന്നാല്‍, കണ്ണൂര്‍ വിമാനത്താവള നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി റണ്‍വേയുടെ നീളം 3500 മീറ്ററില്‍ നിന്ന് 2000 മീറ്ററാക്കി ചുരുക്കിയാല്‍ വലിയ വിമാനങ്ങള്‍ക്ക് ഇവിടെ എത്താന്‍ കഴിയില്ല. റണ്‍വേയുടെ നീളം കുറയ്ക്കുന്നുവെന്ന് ആരോപിച്ചു ഇ.പി. ജയരാജന്‍ എംഎല്‍എ കുത്തിയിരുപ്പു സമരം നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ലോക എയര്‍പോര്‍ട്ട് കോണ്‍ഫറന്‍സില്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി പങ്കെടുത്തിരുന്നു. ഇതു വഴിയും കൂടുതല്‍ വിമാന സര്‍വീസില്‍ കോഴിക്കോടെത്തുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു.

2017 ആകുന്നതോടെ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് യുഎഇ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇക്കാലളവില്‍ ഓരോ ആഴ്ചയും 2.5 ലക്ഷം യാത്രക്കാര്‍ ഇന്ത്യയിലേക്കും തിരികെയും യാത്ര ചെയ്യുമെന്നാണു കണക്കാക്കുന്നത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.