ബാലി:[www.malabaflash.com] വിമാനയാത്രയ്ക്കിടെ കുഞ്ഞിനു ജന്മം നല്കിയ തായ് യുവതിയുടെ വാര്‍ത്ത ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സംഭവം സോഷ്യല്‍ മീഡിയയിലും തരംഗമായതാണ്. എന്നാല്‍, ഇപ്പോള്‍ യുവതിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനി രംഗത്തുവന്നിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. നിയമക്കുരുക്കുകള്‍ മൂലം കുഞ്ഞിനെ യുവതിക്ക് ഇതുവരെ കൈമാറിയിട്ടില്ല.
ബാലിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള ചൈന എയര്‍ലൈന്‍സിലെ യാത്രാമധ്യേ 30,000 അടി ഉയരത്തില്‍ വച്ചാണ് ജിയാന്‍ എന്ന യുവതി കുഞ്ഞിനു ജന്മം നല്കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം അലാസ്‌കയിലിറക്കുകയായിരുന്നു. കുഞ്ഞിനെ യുഎസില്‍ യുവതിയുടെ സുഹൃത്തിന്റെ അടുക്കല്‍ ഏല്പിച്ച ശേഷം അധികൃതര്‍ യുവതിയെ തായ്‌വാനിലേക്കു തിരിച്ചയക്കുകയും ചെയ്തു.
യാത്ര ചെയ്യുന്ന സമയം 36 ആഴ്ച ഗര്‍ഭിണിയായിരുന്ന യുവതി ആ വിവരം അധികൃതരെ അറിയിച്ചില്ലെന്നാണ് കമ്പനി ആരോപിക്കുന്നത്. കുഞ്ഞിനു യുഎസ് പൗരത്വം ലഭിക്കുന്നതിനായി പ്രസവം യുഎസിലാക്കാന്‍ യുവതി മനഃപ്പൂര്‍വം മോശം ആരോഗ്യസ്ഥിതിയില്‍ യാത്ര ചെയ്തതാണെന്നും അവര്‍ ആരോപിച്ചു. ഇക്കാരണത്താല്‍ വിമാനം വഴിതിരിച്ചുവിട്ടതിന്റെ നഷ്ടപരിഹാരമായി 30,000 ഡോളര്‍ നല്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment