കണ്ണൂര്‍:[www.malabarflash.com] മട്ടന്നൂരിനടുത്തു സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ മട്ടന്നൂര്‍ കളറോഡ് റജീന മന്‍സിലില്‍ എം. ബഷീര്‍ (35), യാത്രക്കാരനായ ഇരിട്ടി വീര്‍പ്പാട്ടെ പാറക്കടവ് ഹൗസില്‍ പി.കെ. വിക്രമന് (64) എന്നിവരാണു മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടേടെ ഉത്തിയൂരിലെ കല്ലൂര്‍ നാഗസ്ഥാനം വളവിലായിരുന്നു അപകടം. മട്ടന്നൂരില്‍നിന്ന് ഇരിക്കൂറിലേക്കു പോവുകയായിരുന്ന ബസ് എതിരേ വന്ന ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ വിക്രമനെ ജില്ലാ ആശുപത്രിയിലും ബഷീറിനെ എകെജി ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവന് രക്ഷിക്കാനായില്ല.
ഓട്ടോയില്‍ മത്സ്യവില്പന നടത്തുന്ന ബഷീര്‍ ജോലികഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. റബര്‍ടാപ്പിംഗ് തൊഴിലാളിയായ വിക്രമന് ജോലികഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ബഷീറിന്റെ ഓട്ടോയില്‍ കയറിയതായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

എസ്എന്‍ഡിപി വീര്‍പ്പാട് ശാഖായോഗം സെക്രട്ടറിയാണു മരിച്ച വിക്രമന്. കുട്ടപ്പനാണു പിതാവ്. ഭാര്യ: കാഞ്ചന. മക്കള്‍: ബിപിന്‍, വിപിന്‍. മരുമകള്‍: ശ്യാമ.
കളറോഡിലെ കെ.സി. ഖാദര്‍-നബീസു ദമ്പതികളുടെ മകനാണു മരിച്ച ബഷീര്‍. ഭാര്യ: ഖദീജ. മക്കള്‍: ബിലാല്‍, യാമിയ. സഹോദരങ്ങള്‍: നാസര്‍, ഷഫീര്‍, റയീസ്, റമീസ്, നൗഷാദ്, റജീന, സമീറ, സുഹ്റ, റഹ്മത്ത്.
Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment