കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് നഗരസഭയില്‍ ഇടതുമുന്നണിയില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഐ തീരുമാനിച്ചു. മൂന്ന് സീറ്റ് സിപിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎം അതിന് വഴങ്ങിയില്ല.
സിപിഐ 20ാം വാര്‍ഡായ അരയിയിലും 37ാം വാര്‍ഡായ കല്ലൂരാവിയിലും മത്സരിക്കും. സിപിഎം സംസ്ഥാന സമിതിയംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി പി നാരായണന്‍, ഏരിയാ കമ്മിറ്റി അംഗം ഡി വി അമ്പാടി എന്നിവരും സിപിഐ മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, ജില്ലാ കൗണ്‍സില്‍ അംഗം സി കെ ബാബുരാജ്, ലോക്കല്‍ സെക്രട്ടറി കെ കെ വത്സലന്‍ എന്നിവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായത്.
ഇതേ തുടര്‍ന്ന് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഇടതുമുന്നണി മുനിസിപ്പല്‍തല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ ബഹിഷ്‌കരിക്കുകയും ചെയ്തു. പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് തര്‍ക്കം പരിഹരിച്ചത്.
സിപിഐ 20ാം വാര്‍ഡായ അരയിയിലും 37ാം വാര്‍ഡായ കല്ലൂരാവിയിലും മത്സരിക്കും. സിപിഎം സംസ്ഥാന സമിതിയംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി പി നാരായണന്‍, ഏരിയാ കമ്മിറ്റി അംഗം ഡി വി അമ്പാടി എന്നിവരും സിപിഐ മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, ജില്ലാ കൗണ്‍സില്‍ അംഗം സി കെ ബാബുരാജ്, ലോക്കല്‍ സെക്രട്ടറി കെ കെ വത്സലന്‍ എന്നിവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായത്.
രണ്ട് വാര്‍ഡുകളിലും സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. കല്ലൂരാവിയില്‍ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം കെ രമണി, അരയിയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി എന്‍ നാരായണന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment