കുണ്ടംകുഴി:[www.malabarflash.com] ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് തങ്ങളുടെ വിയോഗം മൂലം ഒഴിവുവന്ന ഖാസി സ്ഥാനത്തേക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി (കുറാ തങ്ങള്‍) തങ്ങളെ സംയുക്ത ജമാഅത്ത് യോഗം തിരഞ്ഞെടുത്തു.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ പുത്രനാണ് അദ്ദേഹം. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍നിന്ന് മതപഠനം പൂര്‍ത്തിയാക്കി ഉള്ളാളില്‍ മൂന്നുവര്‍ഷം സേവനമനുഷ്ഠിക്കുകയും ശേഷം കര്‍ണാടകയിലെ പുത്തൂരിനടുത്ത് കുറത്ത് മഹല്ലില്‍ സേവനം തുടരുകയും ചെയ്തുവരുന്നു. അതിനാല്‍ കുറാ തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനാണദ്ദേഹം.
നിലവില്‍ ഉള്ളാള്‍ സംയുക്ത ജമാഅത്ത് ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളിലെ ഖാസിയാണ്.
യോഗം സംയുക്ത ജമാഅത്ത് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുഞ്ഞി ഹാജി ബാവിക്കര, ആദം ഹാജി, അഹമ്മദ് കുഞ്ഞി ഹാജി മരുതടുക്കം, ഇബ്‌റാഹിം മരുതടുക്കം, അബ്ദുല്‍ അസീസ് സൈനി, അശ്‌റഫ് ഇംദാദി, ബേത്തലം മുഹമ്മദ്കുഞ്ഞി, മൊയ്തു കാട്ടിപ്പാറ, അബ്ദുല്ലക്കുഞ്ഞി തലേക്കുന്ന്, അസ്‌ലം ബാവിക്കരയടുക്കം, അശ്‌റഫ് മുനമ്പം, ലത്വീഫ് പള്ളഞ്ചി, സി എ മുഹമ്മദ്കുഞ്ഞി കുണ്ടംകുഴി, റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുല്ല പെരിയത്ത്, ഇമാം അലി ചാപ്പക്കല്‍, ബശീര്‍ മുനമ്പം, ഹമീദ് മാണിമൂല, മുഹമ്മദ് അമാനി ബെളിഞ്ചം, ശാഫി കരിവേടകം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. അശ്‌റഫ് സഖാഫി തലേക്കുന്ന് സ്വാഗതവും കെ കെ അബ്ബാസ് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment