സുല്‍ത്താന്‍ ബത്തേരി:[www.malabarflash.com] ബാങ്ക് പൂട്ടാന്‍ മറന്ന ജീവനക്കാര്‍ നാട്ടുകാരെയും പോലീസിനെയും വലച്ചു. സുല്‍ത്താന്‍ ബത്തേരിക്കു സമീപം കോളിയാടിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയാണു കഴിഞ്ഞ രാത്രി മുഴുവന്‍ തുറന്നിട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ പാലുമായി ടൗണിലെത്തിയ ക്ഷീരകര്‍ഷകരാണു ബാങ്കിന്റെ ഷട്ടര്‍ തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്. ബാങ്ക് കവര്‍ച്ചയാണെന്ന സംശയം പരിഭ്രാന്തിക്കിടയാക്കി. ബാങ്കില്‍ മോഷണം നടന്നെന്ന സംശയത്തില്‍ നാട്ടുകാര്‍ വിവരം അമ്പലവയല്‍ പോലീസില്‍ അറിയിച്ചു.
വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ നാട്ടുകാരും കൂടി. അമ്പലവയല്‍ പോലീസും സിഐയും എത്തി. ഇതിനിടെ, ബാങ്ക് അധികൃതരും സ്ഥലത്തെത്തി. പോലീസിന്റെ നേതൃത്വത്തില്‍ അകത്തു കടന്നു പരിശോധന നടത്തി. പൂട്ടാന്‍ മറന്നതാണെന്നും മോഷണം നടന്നിട്ടില്ല എന്നും അറിഞ്ഞതോടെയാണു ബാങ്ക് അധികൃതര്‍ക്കും പോലീസിനും നാട്ടുകാര്‍ക്കും ആശ്വാസമായത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment