കൊടുങ്ങല്ലൂര്‍:[www.malabarflash.com] ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടന്ന തിരുവാതിരകളിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ നവരാത്രി മണ്ഡപത്തില്‍ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശിയും മുംബൈ കസ്റ്റംസ് സൂപ്രണ്ടുമായ വടക്കേടത്ത് കിഴക്കേതില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ചന്ദ്രിക(61)യാണു മരിച്ചത്.
നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ വടക്കേടത്ത് തറവാട്ടിലെ വീട്ടമ്മമാര്‍ ചേര്‍ന്നു നടത്തിയ തിരുവാതിരകളിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ചന്ദ്രിക പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌കാന്‍ നടന്നുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു.
തൃശൂര്‍ പൂങ്കുന്നത്തു താമസിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ വടക്കേനടയിലെ ഫ്‌ളാറ്റിലാണു താമസം. മൃതദേഹം ഫ്‌ളാറ്റിലേക്കു കൊണ്ടുവന്നു. സംസ്‌കാരം പിന്നീട്. മക്കള്‍: കിരണ്‍ (എച്ച്ഡിഎഫ്‌സി ബാങ്ക് ലൈഫ് മാനേജര്‍), കവിത.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment