കോട്ടത്തറ: [www.malabarflash.com]വയനാട് കോട്ടത്തറ വെണ്ണിയോട്ട് വീട്ടുകാരെ കെട്ടിയിട്ട് 40 പവനും മൂന്നു ലക്ഷവും കവര്‍ന്നു. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെണ്ണിയോട് ഹോമിയോ ആസ്പത്രിക്കു സമീപം മലഞ്ചരക്കു വ്യാപാരിയായ എ.സി. മൊയ്തുഹാജിയുടെ വീട്ടിലാണ് അഞ്ചുപേരടങ്ങുന്ന സംഘം കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മൊയ്തുഹാജിയും ഭാര്യ സൈനബയും മകള്‍ സുനീറയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ട സംഘം ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവരുകയായിരുന്നു.
വാതില്‍ പൊളിച്ച് അകത്തുകടന്ന സംഘം മൊയ്തുഹാജിയെയാണ് ആദ്യം കെട്ടിയിട്ടത്. തുടര്‍ന്നു മറ്റുള്ളവരെയും ബന്ദികളാക്കി സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങി. മൊയ്തുഹാജിയുടെ ഭാര്യയുടെ കാതിലെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുന്നതിന് ചെവി മുറിക്കാനും മോഷ്ടാക്കള്‍ ശ്രമിച്ചു. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു..
വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറുമായാണ് സംഘം കടന്നുകളഞ്ഞത്. ഭീഷണിപ്പെടുത്തി കാറിന്റെ താക്കോല്‍ കൈക്കലാക്കുകയായിരുന്നു. കാര്‍ പിന്നീട് വീടിന് 200 മീറ്റര്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൈത്തണ്ടയ്ക്കു പരിക്കേറ്റ മൊയ്തുഹാജി കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.
മീനങ്ങാടി സി.ഐ. ടി.എന്‍. സജീവിനാണ് അന്വേഷണ ചുമതല. ഡോഗ് സ്‌ക്വാഡും വിരലടയാള വിഗഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഢിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment