വാറങ്കല്‍ (തെലങ്കാന):[www.malabarflash.com] കോണ്‍ഗ്രസ് മുന്‍ എംപി സിരിസില്ലാ രാജയ്യയുടെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. മരുമകള്‍ സരിക, മക്കള്‍ അഭിനവ്, അയാന്‍, ശ്രിയാന്‍ എന്നിവരാണ് മരിച്ചത്. തെലങ്കാനയിലെ വാറങ്കലിലാണ് പുലര്‍ച്ചെയാണ് സംഭവം. പാചകവാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിക ഭര്‍ത്താവിനെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. രാജയ്യയുടെ വീടിനു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. 2002ല്‍ ആയിരുന്നു സരികയും രാജയ്യയുടെ മകനും തമ്മിലുള്ള വിവാഹം.
കഴിഞ്ഞ തവണ ലോക്‌സഭാ അംഗമായിരുന്ന രാജയ്യ വരുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വാറങ്കല്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment