തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ നാട്ടിലെ സാഹോദര്യത്തിനും ഐക്യത്തിനുമായി സഖാഫി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ കാട്ടിക്കലാശത്തിനിടെ മജീദ് സഖാഫി കോട്ടൂരാണ് മനുഷ്യസ്‌നേഹപരമായ പ്രസംഗം നടത്തി സോഷ്യല്‍ മീഡിയിയല്‍ ഹീറോ ആകുന്നത്.
മജീദ് സഖാഫി കോട്ടൂരിന്റെ കൊട്ടിക്കലാശ പ്രസംഗം കേട്ട് അത് മൊബൈലില്‍ പകര്‍ത്തിയവര്‍ ഫെയ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരിപ്പിക്കുകയായരുന്നു. വൈറലായ പ്രസംഗം രതീഷ് ആര്‍ മേനോന്‍ എന്നയാള്‍ ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായരുന്നു. ഇതിനോടകംത്തെ ഈ വീഡിയോ അരലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.20000ത്തിന് മേല്‍ ഷയറുകളും, 10,000 ത്തില്‍ അധികം ലൈക്കും ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ പേരില്‍ നാട്ടില്‍ അക്രമ സംഭവങ്ങള്‍ പതിവാണ്. ഈ സാഹചര്യത്തില്‍ ആണ് പള്ളിയില്‍ നിന്നും കവലയിലേക്കിറങ്ങി ഉസ്താദ് തന്റെ മതരാഷ്ട്രീയ സൗഹാര്‍ദ്ദ പ്രസംഗം നടത്തിയത്.
‘തിരഞ്ഞെടുപ്പുകള്‍ വരും പോകും. ഇനിയും കുറെ തിരഞ്ഞടുപ്പുകള്‍ വരാനുണ്ട്. കുറെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുമുണ്ട്. ആഹ്ലാദവും സന്തോഷവും സാധാരണയാണ്. പക്ഷെ അതൊന്നും നാടിന്റെ സ്‌നേഹത്തേയും സാഹോദര്യത്തെയും ഐക്യത്തേയും തകര്‍ക്കുന്ന രൂപത്തിലാകരുത്. വിജയവും പരാജയവും എപ്പോഴും ഉണ്ടാകുന്നതാണ്. അതിന്റെ പേരില്‍ രാജ്യത്തെ മതേതരത്വും സാഹോദര്യം ഒരിക്കലും തകര്‍ന്നുകൂടാ. നാം എല്ലാവരും ഈ നാട്ടില്‍ ജനിച്ചവരാണ്. ഒരു ഉമ്മയുടെ മക്കളെ പോലെ സന്തോഷത്തോടെ ജീവിക്കണം. ഒരാള്‍ക്കും മറ്റരാളോട് പകയുണ്ടാകരുത്. ജനാധിപത്യത്തിന്റെ രീതി ഇതാണ്. എല്ലാവരും പരസ്പരം കൈ കൊടുത്ത് സന്തോഷത്തോടെ പിരിയണം. അഞ്ച് മണിയായപ്പോള്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരോടും ഇതുവരെയുള്ള വീറും വാശിയുമെല്ലാം മാറ്റിവെച്ച് സന്തോഷത്തോടെ പരസ്പരം കൈകൊടുത്ത് പിരിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കൂടി നിന്ന ജനങ്ങള്‍ ഹര്‍ഷാരവത്തോടെ ഈ പ്രസംഗം ഏറ്റെടുക്കുകയും ചെയ്തു. ഏതായാും അതുവരെ തങ്ങളുടെ പാര്‍ട്ടിയ്ക്കും സ്ഥാനാര്‍ത്ഥിയ്ക്കും വേണ്ടി പരസ്പര വൈര്യത്തോടെ ആര്‍ത്തട്ടഹസിച്ച് കൊട്ടിക്കലാശം നടത്തിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉസ്താദിന്റെ പ്രസംഗത്തിന് ശേഷം കമ്മ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസ് എന്നോ ബിജെപിയെന്നോ ലീഗെന്നോ നോക്കാതെ തമ്മില്‍ കെട്ടിപ്പിടിച്ചും കൈകൊടുത്തും ആണ് പിരഞ്ഞതെന്ന് നാട്ടുകാരുടെ സാക്ഷ്യം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment