മണ്ണാര്‍ക്കാട്:[www.malabarflash.com] ഒന്പത് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ച സംഭവത്തില്‍ ഉമ്മയും ഉമ്മൂമ്മയും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കല്ലടിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഓട്ടോഡ്രൈവറായ മലപ്പുറം വളാഞ്ചേരി പണ്ടികശാല പുത്തന്‍കോട്ടില്‍ അബ്ദുള്‍ഖാദര്‍ (ഖാദര്‍53) മലപ്പുറം കണ്ണമംഗലം പൂഞ്ചോലമാട് അഞ്ചുകണ്ടന്‍ വീട്ടില്‍ സാദീഖലി (33) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍. മണ്ണാര്‍ക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാറും സംഘവുമാണ് അറസ്റ്റുചെയ്തത്.
2014 മുതല്‍ കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നു. വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടത്. പിന്നീട്, പോലീസ് കുട്ടിയെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടന്നിട്ടും ഉമ്മയോ ഉമ്മൂമ്മയോ പ്രതികളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കുലഭിച്ച ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പ്രതികളെ കുടുക്കിയത്.
കുട്ടിയുടെ ഉമ്മ അടിക്കടി മലപ്പുറത്ത് വീടുപണിക്ക് പോകാറുണ്ട്. ഇവിടെനിന്ന് പരിചയപ്പെട്ട പ്രതികള്‍ ഇരുവരും ഓട്ടോറിക്ഷയിലും ബൈക്കിലുമായി പലപ്പോഴായി ഇവരുടെ വീട്ടിലെത്തി മകളെ പീഡിപ്പിക്കയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment