കാസര്‍കോട്:[www.malabarflash.com] സമ്മതിദായകന്‍ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിക്കും.
രണ്ടാമത്തെ പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ കൈവിരലില്‍ മായാത്ത മഷിഅടയാളം പതിക്കും. വോട്ട് രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പോ വിരലടയാളമോ പതിക്കും. വോട്ട് ചെയ്യാനുളള സ്ലിപ്പ് നല്‍കും.
സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് ചുമതലയുളള പോളിംഗ് ഓഫീസറെ സമീപിച്ച് സ്ലിപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കണം.
പോളിംഗ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് മെഷീന്‍ സജ്ജമാക്കുന്നു. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച് വോട്ടര്‍ക്ക് സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുളള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.
വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെയുളള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും നീണ്ട ബീപ്പ് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment