വടകര:[www.malabarflash.com] കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. തിങ്കളാഴ്ച അര്‍ധരാത്രിയാണ് വള്ളിക്കാട്ടെ താല്‍കാലിക സ്തൂപത്തിന് നേരെ ആക്രമണമുണ്ടായത്. സ്തൂപത്തിന് സമീപത്തുള്ള ട്യൂബ് ലൈറ്റുകളും തകര്‍ത്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എം.പി ആരോപിച്ചു. എന്നാല്‍, സി.പി.എം കേന്ദ്രങ്ങള്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുമ്പ് മൂന്ന് തവണ സമാനരീതിയില്‍ സ്തൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് ശേഷം പുനര്‍നിര്‍മിച്ച സ്തൂപമാണ് വീണ്ടും തകര്‍ക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നില്ലെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് നിരന്തരമുള്ള അക്രമ സംഭവങ്ങള്‍ക്ക് കാരണമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment