കോഴിക്കോട്:[www.malabarflash.com] തിന്മയുടെ മേല്‍ നന്മയുടെ വിജയം കൊണ്ടാടുന്ന ദീപാവലി മഹോത്സവം ചൊവ്വാഴ്ച. ദീപങ്ങളുടെയും മധുരത്തിന്റെയും ഉത്സവം കെങ്കേമമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
വ്യത്യസ്തങ്ങളായ ദീപാവലി മിഠായികള്‍ ഒരുക്കി പുതുവസ്ത്രങ്ങളണിഞ്ഞ് ദീപങ്ങള്‍ തെളിയിച്ച് തുലാമാസത്തിലെ അമാവാസി നാളില്‍ ദീപാവലിയെ വരവേല്‍ക്കുകയാണ് സമൂഹം. ദീപങ്ങളെപ്പോലെ ദിപാവലിക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ദീപാവലി മധുരം.
കോഴിക്കോട് മിഠായിത്തെരുവ് അടക്കമുള്ള പ്രധാനവിപണികള്‍ ദീപാവലി മധുരം തേടി ആളുകള്‍ എത്തിയതോടെ നഗരത്തിലെ മധുരപലഹാര വിപണിയില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.
കോഴിക്കോട് മിഠായിത്തെരുവ് അടക്കമുള്ള പ്രധാനവിപണികള്‍ ദീപാവലി മധുരം തേടി ആളുകള്‍ എത്തിയതോടെ നഗരത്തിലെ മധുരപലഹാര വിപണിയില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment