ദുബൈ:[www.malabarflash.com] നന്മയുടെ തിരി നാള ശോഭ ഏതു മേഖലയില്‍ നിന്നാലും പ്രശംസനീയമാണ്. ആതുര ശുശ്രൂഷ രംഗത്ത് രക്ത ദാന ക്യാമ്പിലൂടെ ദുബായ് കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനം ഞങ്ങള്‍ക്ക് അഭിമാനവും ഏറെ മാതൃകാപരവുമാണെന്ന് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പുരാതന കാലം തൊട്ടുള്ള ശക്തമായ ബന്ധം രക്ത ദാനത്തിലൂടെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് എന്ന് ലെഫ്റ്റ് കേണല്‍ അബ്ദുല്‍ റഹിമാന്‍ സഹീദ് ഉബൈദുള്ള അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി 44-മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നൈഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടപ്പിച്ച രക്ത ദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പ് ഡോ:പി.എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അദ്യക്ഷത വഹിച്ചു.മുഹമ്മദ് അബ്ദുള്ള സഹീദ്(മുലാസിം അവ്വല്‍),റാഷിദ് നഗ്മാഷ് അല്‍ മസൂരി (മുലാസിം അവ്വല്‍),അലി സാദിഖ് അബ്ദുള്ള(വാറന്‍റ് ഓഫീസര്‍), സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍,എം.എ മുഹമ്മദ് കുഞ്ഞി,ആര്‍.ശുക്കൂര്‍,അഡ്വ:സാജിദ് അബൂബക്കര്‍,മുഹമ്മദ് പട്ടാമ്പി,റയീസ് തലശേരി എന്നിവര്‍ സംസാരിച്ചു. സി.എച്ച് നൂറുദ്ദീന്‍ സ്വഗതം പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment