Latest News

നാലാപ്പാട് ട്രോഫി; ലോഗോ പ്രകാശനം ചെയ്തു

ദുബൈ:[www.malabarflash.com] ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ഘടകം നവംബര്‍ 27 നു ദുബായില്‍ സംഘടിപ്പിക്കുന്ന നാലാപ്പാട് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ദുബൈ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കരയില്‍ നിന്നും നാലപാട് ഗ്രൂപ്പ് പ്രതിനിധി അഷ്‌റഫ് എയ്യള, എം എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഏറ്റുവാങ്ങി.

ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍ കല്ലട്ര സ്വാഗതം പറഞ്ഞു. ജിംഖാന ഗള്‍ഫ് ഘടകം പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി എം കെ അധ്യക്ഷത വഹിച്ചു. നാസ്‌ക പ്രസിഡണ്ട് സി മുനീര്‍ ഉദ്ഘാടനം ചെയ്തു .

നൗഫല്‍ പാക്യര, കല്ലട്ര കുഞ്ഞി, അസ്ലം പടിഞ്ഞാര്‍, മാധവന്‍ അണിഞ്ഞ, ഹനീഫ് മരവയല്‍, അഷ്‌റഫ് ബ്രിട്ടീഷ്, തമ്പാന്‍ പൊതുവാള്‍, എ ആര്‍ ഖാലിദ്, ടി ആര്‍ ഹനീഫ്, അബ്ദുല്‍ സലാം, നിയാസ് ചേടിക്കമ്പനി ആശംസകള്‍ അര്‍പ്പിച്ചു. ജിംഖാന ഗള്‍ഫ് ഘടകം ജനറല്‍ സെക്രടറി അബ്ദുല്‍ അസീസ് സി ബി നന്ദി പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.