തലശ്ശേരി:[www.malabarflash.com] കായലോട്ട് ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൈ വെട്ടിമാറ്റി. പിണറായി പുത്തങ്കണ്ടം രയരോത്ത് വീട്ടില്‍ രാജന്‍െറ മകന്‍ റൈജേഷിന്‍െറ (32) വലതുകൈയാണ് വെട്ടിമാറ്റിയത്.
തിങ്കളാഴ്ച ഉച്ചക്ക് 1.15ഓടെ കായലോട്ടെ വര്‍ക്ഷോപ്പിന് സമീപത്തുവെച്ചാണ് സംഭവം. ബസ് ക്ളീനറാണ് റൈജേഷ്. സംഭവം നടന്നയുടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലത്തെിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
ഞായറാഴ്ച രാത്രി മമ്പറം മരമില്ലിനടുത്തുവെച്ച് സ്വകാര്യ ബസ് ഡ്രൈവറായ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. രാത്രി ഓട്ടമവസാനിപ്പിച്ച് ഇറങ്ങുന്നതിനിടെയാണ് കിഴക്കുംഭാഗം കണ്ണാടിമുക്ക് എറാഞ്ചേരി മീത്തലെ വീട്ടില്‍ സുകേഷിന് (30) വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുകേഷ്. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തലശ്ശേരി-മമ്പറം റൂട്ടില്‍ ബസുകള്‍ പണിമുടക്കിയത് ജനത്തിന് ദുരിതമായി.

Keywords: Kanuur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment