കണ്ണൂര്‍:[www.malabarflash.com] ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ജയിച്ച സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടിലെ കത്ത്യാട്ട് വിജയന്‍ (69) ആണ് മരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ഞിക്കയില്‍നിന്ന് മത്സരിച്ച പി.കെ രാഗേഷിന്റെ ബൂത്ത് ഏജന്റായിരുന്നു വിജയന്‍. ശനിയാഴ്ച രാവിലെ 10.30 ഓടെ വോട്ടെണ്ണല്‍ കേന്ദ്രമായ മുനിസിപ്പല്‍ ഹൈസ്‌കൂളിന് മുന്നിലാണ് വിജയന്‍ കുഴഞ്ഞുവീണത്.
രാജേഷ് വിജയിച്ചതായി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അനുഭാവികള്‍ ആഹ്ലാദ പ്രകടനം നടത്താന്‍ ഒരുങ്ങവെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ കൊയിലി ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment