Latest News

യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം: പ്രവാസ ലോകത്തും ആഹ്ലാദം

ദുബൈ:[www.malabarflash.com] തദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ പ്രവാസ ലോകത്ത് ആഹ്ലാദവും ആഘോഷവും.ദുബൈ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേത്രത്വത്തില്‍ വിജയാഘോഷം നടന്നു
പച്ച ലഡു വിതരണവും ഐക്യ മുന്നണി അനുഭാവികളുടെ സംഘമവും നടന്നു.

കാസര്‍കോട് ജില്ല പഞ്ചായത്ത് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചത് മതേതര വിശ്വാസികല്‍ യു ഡി എഫിനനോപ്പം ആണെന്ന് തെളിയിചിരിക്കുകയാണെന്ന് വിജയ ആഘോഷത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ല ഭാരവാഹികളായയ ഹനീഫ് ടി ആര്‍, ഖാദിര്‍ ബെണ്ടിച്ചാല്‍, ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പടി, ദുബായ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് യുസുഫ് മുക്കൂട്, ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷര്‍ ഫൈസല്‍ പട്ടേല്‍, റസാക്ക് ബദിയടുക്ക തുടങ്ങിയവര്‍ നേത്രത്വം നല്‍കി
യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ഹൈടെക് പ്രചരണം ഉള്‍പ്പെടെ ശക്തമായ പ്രചരണ പരിപാടികളാണ് ദുബൈ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റിയും ജില്ലയുടെ കീഴിലുള്ള മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും നടത്തി വന്നത്

ഫല പ്രഖ്യാപനം അംഗങ്ങള്‍ക്ക് തത്സമയ ഫലങ്ങള്‍ കൂററന്‍ സ്‌ക്രീനിലൂടെ കാണാന്‍ ദുബൈ കെ.എം.സി.സി, അല്‍ ബറാഹയിലുള്ള കെ.എം.സി.സി ഹാളില്‍ സൗകര്യമൊരുക്കിയിരിക്കുന്നു .

ജില്ല പഞ്ചായത്ത് ഉള്‍പടെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഐക്യ മുന്നണിയെ ഭരണമേല്‍പിച്ച വോട്ടര്‍മാര്‍ക്കും വിജയികള്‍ക്കും അഭിവാദ്യം നേരുന്നതായി കെ എം സി സി നേതാക്കള്‍ അറിയിച്ചു.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.