കണ്ണൂര്‍:[www.malabarflash.com] ചപ്പാരപ്പടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പല സ്ഥലത്തും കാലുവാരി തോല്‍പ്പിച്ചു എന്നാരോപിച്ചു ചപ്പാരപ്പടവ് ടൗണിലെ കോണ്‍ഗ്രസ് ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ച പെയിന്റടിക്കുകയും മുസ്ലിം ലീഗ് പതാക സ്ഥാപിക്കുകയുംചെയ്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചപ്പാരപ്പടവ് ടൗണിലെ ലീഗിന്റെ ശക്തികേന്ദ്രത്തിലുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരേയാണ് ആക്രമണം നടന്നത്. ഓഫീസ് പൂര്‍ണമായും പച്ച പെയിന്റടിച്ചനിലയില് ഞായറാഴ്ച രാവിലെയാണു കാണുന്നത്. സംഭവമറിഞ്ഞ ഉടന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
പിന്നീടു സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത ലീഗ് അവരുടെ ചെലവില്‍ വീണ്ടും മാറ്റി പെയിന്റടിച്ചു കൊടുക്കാമെന്നു പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസിനു നേരേ നടന്ന ലീഗ് ആക്രമണം അണികളില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അമ്മംകുളം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ഥി അലി മംഗര തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് തോല്‍വിക്കു കാരണമെന്നാണു ലീഗിന്റെ വിലയിരുത്തല്‍. ഇതില്‍ കലിപൂണ്ട ലീഗ് പ്രവര്‍ത്തകരാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കപ്പെടുന്നു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment