കാസര്‍കോട്:[www.malabarflash.com] ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് ആരാകുമെന്നതിനെച്ചൊല്ലി യുഡിഎഫില്‍ അനിശ്ചിതത്വം. മുസ്‌ലിംലീഗും കോണ്‍ഗ്രസും നാലുവീതം ഡിവിഷനുകള്‍ നേടിയാണ് അധികാരത്തിലെത്തുന്നത്.
ലീഗിലെ എ.ജി.സി. ബഷീറിനെയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിനും തുല്യസീറ്റുകള്‍ ലഭിച്ചതോടെ അവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പാദൂര്‍ കുഞ്ഞാമുഹാജിയുടെ പേരാവും ഉയര്‍ന്ന് വരിക.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച ഭരണം കാഴ്ചവച്ചതിന്റെ ക്രഡിറ്റുമായാണ് ബഷീര്‍ ഇത്തവണ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചതും വിജയിച്ചതും. ബഷീര്‍ മാത്രമാണ് ജനറല്‍ സീറ്റില്‍ മത്സരിച്ച് ജയിച്ച ഏക ലീഗ് അംഗവും. കോണ്‍ഗ്രസിനാണെങ്കില്‍ കുഞ്ഞാമു ഹാജിക്ക് പുറമെ ഹര്‍ഷാദ് വൊര്‍ക്കാടിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം വരികയാണെങ്കില്‍ ഒരു സമവായം എന്നോണം കാലാവധി കോണ്‍ഗ്രസിനും ലീഗിനുമായി വീതിച്ച് നല്‍കാനും സാധ്യതയുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം വരികയാണെങ്കില്‍ ഒരു സമവായം എന്നോണം കാലാവധി കോണ്‍ഗ്രസിനും ലീഗിനുമായി വീതിച്ച് നല്‍കാനും സാധ്യതയുണ്ട്.
വൈസ് പ്രസിഡന്റ് പദവി ആര് കൈയാളുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പിനും ലീഗിലെ ഫരീദ സക്കീറിനോ ആയിരിക്കും സാധ്യത. സ്ഥാനങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടാവില്ലെന്നും യുഡിഎഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment