പെരിയ:[www.malabarflash.com] കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതിവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് പെരിയ ഡിവിഷനില്‍ മത്സരിച്ച് പരാജയപ്പെട്ട യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി കരീം കുണിയയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നത്.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച എന്നോടും സാധാരണക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടും കാണിച്ചത് തന്തയില്ലായ്മയായിരുന്നുവെന്ന് കരീം കുണിയയുടെ പോസ്റ്റില്‍ പറയുന്നു.
സി.പി.എമ്മിന്റെ പാട്ടി ഗ്രാമങ്ങളില്‍ പോലും വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഒരു ഗ്രാമത്തില്‍ പര്യടന പരിപാടി നടത്താന്‍ പോലും അനുവദിച്ചില്ലെന്ന് കരീം ആരോപിക്കുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചുള്ള നോട്ടീസ് പോലും പ്രവര്‍ത്തകര്‍ക്കു നല്‍കാതെ രഹസ്യമായി മുക്കിയാതായും കരീം ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്
കരീം കുണിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം...
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച എന്നോടും സാധാരണക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടും കാണിച്ചത് , പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മയായിരുന്നു. ബേഡകം, പള്ളിക്കര പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് നേത്യത്വവും പ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തപ്പോള്‍, പുല്ലൂര്‍ പെരിയയില്‍ CPM നെ പോലും അമ്പരപ്പിച്ച് മഹാഭൂരിഭാഗം വാര്‍ഡുകളിലും 150200 വോട്ടുകള്‍ എനിക്കു നല്‍കാതെ മറിച്ചു വിറ്റ് നെറികേട് കാണിച്ചപ്പോള്‍ ചിലയിടങ്ങളില്‍ 70 ഓളം വോട്ടുകള്‍ ജില്ലാ ഡിവിഷനിലേക്ക് മാത്രം ചെയ്യാതെ വിട്ടു കളഞ്ഞു ...... സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വീടുകള്‍ കയറിയിറങ്ങി ഞാന്‍ വോട്ട് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഒരു ഗ്രാമത്തില്‍ എന്റെ പര്യടന പരിപാടി നടത്താന്‍ പോലും അനുവദിച്ചില്ല.. വോട്ട് അഭ്യര്‍ത്ഥിച്ചുള്ള നോട്ടീസ് പോലും പ്രവര്‍ത്തകര്‍ക്കു നല്‍കാതെ രഹസ്യമായി മുക്കി ...... ജാതി രാഷ്ട്രീയം കളിച്ച് ആത്മാര്‍ത്ഥരായ യൂത്ത് കോണ്‍ഗ്ഗസ്സ് പ്രവര്‍ത്തകരെ പോലും നിരാശരാക്കി പഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെടുത്തി ....മുന്നണി നില നിന്നു കാണാന്‍ ലീഗ് കാണിച്ച വിട്ടു വീഴ്ചക്ക് വിലയില്ലാതാക്കി ..... പുല്ലൂര്‍ പെരിയയില്‍ എല്ലാ കാലത്തും കോണ്‍ഗ്രസ്സിലെ നേതാക്കളുടെ നെറികേടുകള്‍ സഹിച്ച് മുന്നണി നിലനിര്‍ത്താമെന്ന് ലീഗ് നേര്‍ച്ച നേര്‍ന്നിട്ടില്ലെന്ന് നേതാക്കള്‍ ഓര്‍ക്കുക .... മുസ്ലീം ലീഗ് പുനരാലോചന നടത്തും .... നെറികേടും തന്തയില്ലായ്മയും കാണിച്ച് കോണ്‍ഗ്രസ്സിനെ തകര്‍ക്കുമ്പോള്‍ പാവം പ്രവര്‍ത്തകരെയെങ്കിലും ഓര്‍ക്കുക ..... തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നില്ലല്ലോ .........!!!!

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment