ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹി ജുമാമസ്ജിദിലെ ശാഹി ഇമാം അഹ്മദ് ബുഖാരിയുടെ മകനും ഭാവി ഇമാമുമായ ശഅ്ബാന്‍ ബുഖാരിക്ക് പ്രണയസാഫല്യം. ഞായറാഴ്ച വൈകീട്ട് ഡല്‍ഹി ജുമാമസ്ജിദിലായിരുന്നു ഹിന്ദു യുവതിയുമായുള്ള നിക്കാഹ്. ചടങ്ങില്‍ അഹ്മദ് ബുഖാരിയുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.
രഹസ്യമായി നടത്തിയ നിക്കാഹ് ചടങ്ങില്‍ ഡല്‍ഹിക്ക് പുറമേനിന്നുള്ള അതിഥികളെയും ക്ഷണിച്ചിരുന്നുവെങ്കിലും വിവാഹം ഹിന്ദു യുവതിയുമാണെന്ന നിലയില്‍ വിവാദമൊഴിക്കാന്‍ പലരും വിട്ടുനിന്നു. ഡല്‍ഹി ഭോഗലില്‍ താമസിക്കുന്ന യുവതിയുമായുള്ള ശഅ്ബാന്‍ ബുഖാരിയുടെ പ്രണയം ഇരുകുടുംബങ്ങളിലും അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. വിവരം പുറത്തുവന്നപ്പോള്‍ നിഷേധവുമായി ശാഹി ഇമാം രംഗത്തത്തെുകയും ചെയ്തു. തുടര്‍ന്ന് യുവതി വിവാഹത്തിനായി മതം മാറിയെന്നും പറയുന്നു.
ശഅ്ബാന്‍ ബുഖാരിയെ പിന്‍ഗാമിയായി വാഴിക്കാന്‍ ഇമാം സംഘടിപ്പിച്ച ‘ദസ്താര്‍ ബന്ധി’ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കാതെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെ ക്ഷണിച്ചത് വന്‍ വിവാദമായിരുന്നു. അതേസമയം, ഈ മാസം 14ന് നടക്കുന്ന ശഅ്ബാന്‍ ബുഖാരിയുടെ വിവാഹ സല്‍ക്കാരത്തിലേക്ക് അഹ്മദ് ബുഖാരി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment