കാസര്‍കോട്:[www.malabarflash.com] കൂഡ്‌ലു സര്‍വ്വീസ് സഹകരണ ബേങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതികളിലൊരാളും കവര്‍ച്ചയുടെ സൂത്രധാരനുമായ ചൗക്കിയിലെ മുഹമ്മദ് ഷെരീഫ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണ്‍ ബേങ്കില്‍ കവര്‍ച്ച നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയിരുന്നതായി വെളിപ്പെടുത്തല്‍. മറ്റൊരു പ്രതിയായ ചൗക്കിയിലെ മുജീബാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.
മുജീബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണ്‍ബേങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തിയത്. 2015 ആഗസ്റ്റ് 26,27എന്നീ തീയ്യതികളില്‍ ഉച്ചക്ക് കല്ലംകൈ ഗസ്റ്റ് ഹൗസിന് സമീപം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണബേങ്ക് കൊള്ളയടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മുജീബിന്റെ മൊഴി. ഈ ബേങ്ക് കൊള്ളയടിക്കാന്‍ മുഹമ്മദ് ഷെരീഫ് മംഗളൂരുവില്‍ നിന്നും മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെസ്വിഫ്റ്റ് കാറില്‍ കല്ലംകൈയില്‍ എത്തിച്ചു. കൊള്ളക്ക് ഉപയോഗിക്കാനായി കൈത്തോക്കും തിരകളും എത്തിച്ചതായും മുജീബ് പൊലീസിന് മൊഴി നല്‍കി.
ഇതിന് ശേഷം രണ്ട് തവണ കൊള്ള നടത്താനായി ഗ്രാമീണ്‍ ബേങ്കിന് മുന്‍വശത്തുകൂടി തോക്കുമായി നാലംഗസംഘം കാറില്‍ കറങ്ങിയെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നുവെന്നും മുജീബിന്റെ മൊഴിയില്‍ പറയുന്നു.
പിന്നീട് ഈ തോക്കുമായി സഞ്ചരിക്കുന്നതിനിടയിലാണ് കുമ്പളയില്‍ പൊലീസിന്റെ വാഹനപരിശോധന ഉണ്ടായത്. ഇതേ തുടര്‍ന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സാബിറും അര്‍ഷാദുമാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഉപേക്ഷിച്ച സ്‌കൂട്ടറില്‍ നിന്ന് പൊലീസ് തോക്ക് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ വീണ്ടും ഗൂഢാലോചന നടത്തി കൂഡ്‌ലു സഹകരണ ബേങ്ക് കൊള്ളയടിക്കാന്‍ എത്തിയത്.
പട്ടാപകല്‍ നടത്തിയ ഈ കൊള്ളയിലെ സംഘത്തെ പൊലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണത്തിലൂടെ തിരിച്ചറിയുകയും ചെയ്തു.കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ ഇനി ഒരു പ്രതിയെ പിടികിട്ടാനുണ്ട്.
കുഡ്‌ലു ബേങ്ക് കവര്‍ച്ചാക്കേസില്‍ റിമാന്റില്‍ കഴിയുന്ന മറ്റ് പ്രതികളായ ഷാനവാസ്, അര്‍ഷാദ്, മഷ്ഹൂക്ക്, സാബിര്‍, കരീം എന്നിവര്‍ക്കും മൊഗ്രാല്‍പുത്തൂര്‍ ബാങ്ക് കവര്‍ച്ചാശ്രമവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. മുഹമ്മദ് ഷെരീഫിനും മുജീബിനും പുറമെ ഇവര്‍ക്കെതിരെയും ഈ സംഭവത്തില്‍ പോലീസ് കേസെടുത്തു്.
മുജീബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണ്‍ബേങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തിയത്. 2015 ആഗസ്റ്റ് 26,27എന്നീ തീയ്യതികളില്‍ ഉച്ചക്ക് കല്ലംകൈ ഗസ്റ്റ് ഹൗസിന് സമീപം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമീണബേങ്ക് കൊള്ളയടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മുജീബിന്റെ മൊഴി. ഈ ബേങ്ക് കൊള്ളയടിക്കാന്‍ മുഹമ്മദ് ഷെരീഫ് മംഗളൂരുവില്‍ നിന്നും മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെസ്വിഫ്റ്റ് കാറില്‍ കല്ലംകൈയില്‍ എത്തിച്ചു. കൊള്ളക്ക് ഉപയോഗിക്കാനായി കൈത്തോക്കും തിരകളും എത്തിച്ചതായും മുജീബ് പൊലീസിന് മൊഴി നല്‍കി.
ഇതിന് ശേഷം രണ്ട് തവണ കൊള്ള നടത്താനായി ഗ്രാമീണ്‍ ബേങ്കിന് മുന്‍വശത്തുകൂടി തോക്കുമായി നാലംഗസംഘം കാറില്‍ കറങ്ങിയെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നുവെന്നും മുജീബിന്റെ മൊഴിയില്‍ പറയുന്നു.
പിന്നീട് ഈ തോക്കുമായി സഞ്ചരിക്കുന്നതിനിടയിലാണ് കുമ്പളയില്‍ പൊലീസിന്റെ വാഹനപരിശോധന ഉണ്ടായത്. ഇതേ തുടര്‍ന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സാബിറും അര്‍ഷാദുമാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഉപേക്ഷിച്ച സ്‌കൂട്ടറില്‍ നിന്ന് പൊലീസ് തോക്ക് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ വീണ്ടും ഗൂഢാലോചന നടത്തി കൂഡ്‌ലു സഹകരണ ബേങ്ക് കൊള്ളയടിക്കാന്‍ എത്തിയത്.
പട്ടാപകല്‍ നടത്തിയ ഈ കൊള്ളയിലെ സംഘത്തെ പൊലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണത്തിലൂടെ തിരിച്ചറിയുകയും ചെയ്തു.കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ ഇനി ഒരു പ്രതിയെ പിടികിട്ടാനുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment