കാഞ്ഞങ്ങാട്:[www.malabarflash.com] കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സ്ഥാപകദിനവും മലയാള അച്ചടി ഭാഷയുടെ പിതാവ് ബെഞ്ചമിന്‍ ബെയ്‌ലിയുടെ ജന്മദിനവുമായ നവംബര്‍ 7 പ്രിന്റേര്‍സ് ഡേ ആയി ആഘോഷിച്ചു.
കാഞ്ഞങ്ങാട് ഗവ.ഗസ്റ്റ് ഹൗസില്‍ വെച്ച് ജില്ലാ പ്രസിഡണ്ട് എന്‍. കേളു നമ്പ്യാരുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട്. പി.എ. അഗസ്റ്റിന്‍ സന്തോഷ സൂചകമായി കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി കൊടിയംകുന്നേല്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ജയറാം, പ്രഭാകരന്‍. കെ., കാസര്‍കോട് മേഖലാ പ്രസിഡണ്ട് റെജി മാത്യൂ, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ മേലത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അശോക് കുമാര്‍, സിറാജുദ്ദീന്‍ എന്നിവര്‍ അംശസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ജില്ലാ സെക്രട്ടറി അനൂപ് കളനാട് സ്വാഗതവും, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പ്രദീപ് കീനേരി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment