കാസര്‍കോട്:[www.malabarflash.com] ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള അക്രമ സംഭവങ്ങള്‍ തുടരുന്നു. തുരുത്തിയില്‍ മാതാവിനെയും മകനെയും, മരുമകളെയും വീടുകയറി ആക്രമിച്ചു. മുസ്ലിം യൂത്ത് ലീഗ് കക്കാളംകുന്ന് ശാഖ സെക്രട്ടറിയെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദിച്ചു.
തുരുത്തി പുരയിടത്ത് ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖദീജ (70), മകന്‍ ജാഫര്‍ (27), മകന്‍ ഉനൈസിന്റെ ഭാര്യ ഖൈറുന്നിസ (22) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം ആക്രമിച്ചത്. മൂവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാഫറിനെ മര്‍ദിക്കുന്നത് തടയുമ്പോഴാണ് മാതാവിനും, മരുമകള്‍ക്കും അടിയേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ ഏതാനും പേര്‍ 14ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വീടുകയറി അക്രമമെന്ന് കരുതുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് ജാഫര്‍ പരാതിപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് കക്കാളംകുന്ന് ശാഖ സെക്രട്ടറിയെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദിച്ചു. ബംബ്രാണ ഖിള്‌രിയ നഗറിലെ മുഹമ്മദ് നിസാറാണ് (20) ആക്രമത്തിനിരയായത്.
യൂത്ത് ലീഗ് നേതാവ് എ.കെ ആരിഫിനോട് വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഫോണില്‍ ഗേറ്റിനടുത്തേക്ക് വിളിച്ചുവരുത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സിദ്ദീഖ് എന്നയാള്‍ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് നിസാറിന്റെ പരാതി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കക്കാളംകുന്നില്‍ മുസ്ലിം ലീഗ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമം.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment