കാസര്‍കോട്:[www.malabarflash.com] രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമാണ് 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം നടപ്പിലാക്കുക.
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ അടിസ്ഥാന സൗകര്യങ്ങളും പകല്‍ പോലെയുള്ള കൃത്രിമ വെളിച്ചം ഒരുക്കുന്നതിനും എം.എല്‍.എ ഫണ്ട് ഉപയോഗിക്കും.
മെഡിക്കല്‍ എജുക്കേഷന്‍-ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍മാര്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനാവശ്യമായ സ്ഥിരം സ്റ്റാഫിനെ നിയമിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
മെഡിക്കല്‍ എജുക്കേഷന്‍-ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍മാര്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനാവശ്യമായ സ്ഥിരം സ്റ്റാഫിനെ നിയമിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ തെരഞ്ഞെടുത്തിട്ടുള്ള കേരളത്തിലെ ഏക ജനറല്‍ ആസ്പത്രി കാസര്‍കോടാണ്. ഈ വിഷയത്തില്‍ ഏഴു തവണ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും മുഖ്യ മന്ത്രിയിലും ചീഫ് സെക്രട്ടറിയടക്കമുളള ഉദ്യോഗസ്ഥന്മാരിലും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും എന്‍.എ നെല്ലിക്കുന്ന് പ്രതിനിദാനം ചെയ്യുന്നമണ്ഡലത്തിലെ ആസ്പത്രിയിലാണിതെന്നന്നതെന്നത് ശ്രദ്ധേയമാവുന്നു.
രാത്രികാല പോസ്റ്റുമോര്‍ട്ടം വേണമെന്ന് പല എം.എല്‍.മാരും മുന്‍കാലങ്ങളില്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഫലം കാണാത്തപ്പോള്‍ പലരും പാതിവഴിയില്‍ ഉപേക്ഷിച്ച് ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് അസാമാന്യമായ സഹിഷ്ണുതയോടെയാണ് എന്‍.എ നെല്ലിക്കുന്ന് മുന്നേറിയത്.
കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏറെക്കാലമായി ആവശ്യപ്പെടുന്ന രാത്രികാല പോസ്റ്റുമോര്‍ട്ടം നിസ്തന്ദ്രമായ പോരാട്ടത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് എം.എല്‍.എ എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്നിന് കേരളീയ സമൂഹത്തില്‍ സര്‍വ്വത്ര അംഗീകാരം നേടാന്‍ സഹായകമായി. കാസര്‍കോടിനും അതു വലിയ അഭിമാനമായി.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തില്‍ രാത്രകിയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് നിയമ തടസ്സമില്ല. കഴിഞ്ഞ മാസം 26നാണ് ഉത്തരവ് പുറത്തിറങ്ങിയത്. പക്ഷെ ലൈറ്റിംഗ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമെ ഇത് സാധിക്കുകയുള്ളൂ. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച്
ആലോചിക്കുന്നതിന് ജില്ലയിലെ ആരോഗ്യ വകുപ്പിലെയും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടരുടെ സാന്നിധ്യത്തില്‍ ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment