നീലേശ്വരം: ഓഖി ദുരന്തത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിരുവനന്തപുരത്തു നിന്നും കാണാതായ മത്സ്യതൊഴിലാളിയെ നീലേശ്വരത്തു നിന്നും കണ്ടെത്തി.[www.malabarflash.com]
തിരുവനന്തപുരം പൂന്തുറയിലെ അമലൂല്‍പൂവിന്റെ മകനും മത്സ്യതൊഴിലാളിയുമായ സൈമണിനെയാണ് നീലേശ്വരം കിഴക്കന്‍കൊഴുവലില്‍ നിന്നും കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ കിഴക്കന്‍കൊഴുവലിലെ കെ വി സന്തോഷിന്റെ വീട്ടുമുറ്റത്ത് സൈമണിനെ സംശയാസ്പദമായി കാണുകയായിരുന്നു.
വീട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് സൈമണിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മാനസിക നില തെറ്റിയ നിലയിലായിരുന്ന ഇയാളെ പോലീസുകാര്‍ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണവും നല്‍കി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പൂന്തുറ സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നീലേശ്വരം പോലീസ് വലിയതുറ പോലീസുമായി ബന്ധപ്പെട്ട് സൈമണിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഓഖി ദുരന്തത്തില്‍ 48 മണിക്കൂര്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ സൈമണിനെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി തിരുവനന്തപുരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ മനോനില നഷ്ടപ്പെട്ട സൈമണിനെ ഒരു തവണ ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നും കാണാതാവുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാര്‍ കണ്ടെത്തി വീണ്ടും ആയുര്‍വ്വേദ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. ഇവിടെ കിഴിയും തടവലും മറ്റും ചികിത്സ നടത്തിക്കൊണ്ടിരിക്കെ ഒരാഴ്ച മുമ്പ് വീണ്ടും കാണാതാവുകയായിരുന്നു.
സൈമണിനെ കാണാനില്ലെന്ന് അമ്മയുടെ പരാതിയില്‍ വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് ഇദ്ദേഹത്തെ കിഴക്കന്‍കൊഴുവലില്‍ കണ്ടെത്തിയത്.
നീലേശ്വരം പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ അമ്മ അമല്‍പൂവും ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തി സൈമണുമായി നാട്ടിലേക്ക് തിരിച്ചു. ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ കാണാതായ സൈമണ്‍ തീവണ്ടി കയറി നീലേശ്വരത്ത് ഇറങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്.
No comments:
Post a Comment