Latest News

വിദ്വേഷപ്രസംഗം: വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിര ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കാസര്‍കോട്‌: വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പോലീസ് കേസെടുത്തു. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയല്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്  പോലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബദിയഡുക്ക പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.[www.malabarflash.com]

കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നുമായിരുന്ന സ്വാധി ബാലിക സരസ്വതിയുടെ പ്രസംഗം. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്വാധി വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരമാര്‍ശത്തില്‍ സ്വാധിക്കെതിരെ കേസെടുക്കാന്‍ വൈകുന്നതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കുക. ലൗ ജിഹാദികളെ ഇതുപയോഗിച്ച് വേണം കൊല്ലാനെന്നും സ്വാധി സരസ്വതി പറഞ്ഞു. പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തില്‍ കഴുത്തറക്കണമെന്ന് അവര്‍ പറഞ്ഞു. പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.