Latest News

സാന്ത്വന സന്ദേശ യാത്രയ്‌ക്ക് പിരിഞ്ഞത് 2.43540 രൂപ

നീലേശ്വരം:[www.malabarflash.com] കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍റ് ഗൈഡ്സിന്‍റെ സാന്ത്വന സന്ദേശ യാത്രയുടെ ഭാഗമായി ജില്ലയിലെ നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ നിന്ന് പിരിഞ്ഞ് കിട്ടിയത് 2.43540 രൂപ.

27 മുതല്‍ ഡിസംബര്‍ 8 വരെ നടക്കുന്ന കേരളത്തിലെ 42 വിദ്യാഭ്യാസ ജില്ലയിലെ കാന്‍സര്‍ രോഗികള്‍ക്കാണ് സഹായധനം നല്‍കുന്നത്. സ്കൗട്ട് ആന്‍റ് ഗൈഡ് പ്രീപ്രൈമറി വിഭാഗം ബണ്ണീസ്, കബ് ബുള്‍ ബുള്‍, സ്കൗട്ട്സ് ആന്‍റ് ആന്‍റ് ഗൈഡ്സ് എന്നിവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍, മറ്റ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് ഒരു ദിവസം കൊണ്ടാണ് സാന്ത്വനനിധിയിലേക്ക് ഇത്രയും തുക പിരിച്ചത്. 

നീലേശ്വരത്ത് വെച്ച് നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ സഹായനിധി വിതരണം ചെയ്തു. 38 പേര്‍ക്കാണ് സഹായനിധി നല്‍കിയത്. കൂടാതെ ബാക്കിയുള്ള തുക തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന് സ്റ്റേറ്റ് അസോസിയേഷന്‍ നല്‍കുന്ന ആംബുലന്‍സ് ഫണ്ടിലേക്കും നല്‍കി. 

ചടങ്ങില്‍ സ്റ്റേറ്റ് ഭാരവാഹികളായ ജി.കെ.ഗിരീഷ്, സാക്കിര്‍ ഹുസൈന്‍, എന്‍.തുളസീധരന്‍, സിസിലി, ഉഷാ ആര്‍.ഷേണായി, സി.വിനോദ്കുമാര്‍ ജില്ലാ ഭാരവാഹികളായ പി.കെ.ഹരിദാസ്, സി.ഉഷ എന്നിവരും സംസാരിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നാണ് അഞ്ഞൂറോളം കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.