Latest News

ഉദുമയിലെ പരാജയം സി.പി.എമ്മിന് കിട്ടിയ ശിക്ഷ: സി.കെ ശ്രീധരന്‍

ഉദുമ[www.malabarflash.com]: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ സി.പി.എമ്മിനുണ്ടായ പരാജയം അവര്‍ നടത്തിയ അക്രമത്തിനുള്ള ശിക്ഷയാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി. കെ ശ്രീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായിരിക്കെ പാലക്കുന്നില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കാനെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞും യു.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിച്ചും സി.പി.എം നടത്തിയ തേര്‍വാഴ്ചക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയാണ് ഉദുമയിലെ യു.ഡി.എഫിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സാരഥികള്‍ക്ക് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നല്‍കിയ സ്വീകരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ് അധ്യക്ഷത വഹിച്ചു. ബി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ.സി കടമ്പൂരാന്‍ മുഖ്യ പ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, ഡി.സി.സി സെക്രട്ടറിമാരായ വി.ആര്‍. വിദ്യാ സാഗര്‍, ഗീതാ കൃഷ്ണന്‍, വി. സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വാസു മാങ്ങാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അന്‍വര്‍ മാങ്ങാട്, എം. കുഞ്ഞിരാമന്‍ പ്രസംഗിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.