ബദിയടുക്ക:[www.malabarflash.com] ബദിയടുക്ക മുകളിലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ജ്വല്ലറിയുടെ ഷട്ടര്‍ പൊളിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലെ തങ്കച്ചന്‍മാത്യു എന്ന കുരുമുളക് തങ്കച്ചന്‍(46), ചെങ്കളക്ക് സമീപം പുലിക്കുന്നില്‍ ഗണേശ് എന്ന ബിനു(32) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലെ തങ്കച്ചന്‍മാത്യു എന്ന കുരുമുളക് തങ്കച്ചന്‍(46), ചെങ്കളക്ക് സമീപം പുലിക്കുന്നില്‍ ഗണേശ് എന്ന ബിനു(32) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച തങ്കച്ചന്‍മാത്യുവിനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചും ഗണേശനെ ചെര്‍ക്കളയില്‍ വെച്ചുമാണ് ബദിയടുക്ക എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ 30ന് രാവിലെ ഉടമ ബദിയടുക്ക തലവയലിലെ കേശവ ആചാര്യ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. 1.4 കിലോ വെള്ളിയും 30,000 രൂപയും 20 ഗ്രാം സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. ഇതില്‍ നിന്ന് 700 ഗ്രാം വെള്ളിയും 18,000 രൂപയും പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ രണ്ടുപേരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിരലടയാളം നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബാക്കിയുള്ള സ്വര്‍ണ്ണവും വെള്ളിയും കണ്ടെത്താന്‍ പ്രതികളെ തെളിവെടുപ്പിനായി ബുധനാഴ്ച കണ്ണൂരിലേക്ക് കൊണ്ടുപോയി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ കവര്‍ച്ച സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്നാണ് പൊലീസ് പറയുന്നത്.
രണ്ടില്‍ കൂടുതല്‍ പേര്‍ കവര്‍ച്ചാ സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഫിലിപ്പ് തോമസ്, നാരായണന്‍, ശശി, മോഹന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragodl News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment