Latest News

അഞ്ചു വയസ്സുകാരന്റെ മൂക്കിനുള്ളില്‍നിന്നും ഡോക്ടര്‍ പുറത്തെടുത്തത് രണ്ട് വര്‍ഷം പഴക്കമുള്ള ച്യുയിംഗം

കാഞ്ഞങ്ങാട്:[www.malabarflash.com] മൂക്ക്‌വേദന കാരണം പിടഞ്ഞുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരന്റെ മൂക്കിനുള്ളില്‍നിന്നും ഡോക്ടര്‍ പുറത്തെടുത്തത് രണ്ട് വര്‍ഷം പഴക്കമുള്ള ച്യുയിംഗം.

മുറിയനാവിയിലെ പി.കെ കുഞ്ഞഹമ്മദ്- ഉമൈറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഷാമിലിന്റെ മൂക്കില്‍നിന്നാണ് കാഞ്ഞങ്ങാട്ടെ ഇ.എന്‍ .ടി വിദഗ്ധന്‍ ഡോ. കെ.പി അബ്ദുല്ല ച്യൂയിംഗം പുറത്തെടുത്തത്. രണ്ട് വര്‍ഷമായി ഷാമില്‍ മൂക്ക് വേദന കാരണം സ്ഥിരമായി കരയുകയായിരുന്നു. കുടുബം പല ഡോക്ടര്‍മാരേയും കണ്ട് പരിശോധിപ്പിച്ചെങ്കിലും എല്ലാവരും മരുന്ന് നല്‍കുകയായിരുന്നു. മൂക്കിനുള്ളിലെ ഇറച്ചി തടിച്ചതുകൊണ്ടാണ് വേദന ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 

അതിനിടെയാണ് ഡോക്ടര്‍ അബ്ദുല്ലയെ സമീപിച്ചത്. വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അദ്ദേഹവും മരുന്ന് കുറിച്ചുനല്‍കി.
വേദന കുറഞ്ഞില്ലെങ്കില്‍ വീണ്ടും വരണമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടുമെത്തി എക്‌സറെ എടുത്ത് പരിശോധിച്ചപ്പോഴാണ് മൂക്കിനകത്ത് എന്തോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായത്. പിന്നീട് ഒരുമണിക്കൂര്‍നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിക്കിടന്ന വസ്തു പുറത്തെടുത്തപ്പോഴാണ് പഴക്കമുള്ള ച്യൂയിംഗമാണെന്ന് വ്യക്തമായത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.