Latest News

വാട്ട്‌സ് ആപ്പ് വഴി വ്യാജ സുനാമി ഭീഷണി; തീരദേശ നിവാസികള്‍ പരിഭ്രാന്തരായി

വിഴിഞ്ഞം:[www.malabarflash.com] വാട്ട്‌സ് ആപ്പില്‍ വ്യാജ സുനാമി ഭീഷണി. ചെന്നൈയിലും കോവളത്തും സുനാമി മുന്നറിയിപ്പ്. വായിച്ചവരും കേട്ടറിഞ്ഞവരും ഞെട്ടി. സംശയദൂരീകരണക്കിന് പോലീസിലും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും വിളിവന്നു. അങ്ങനെയൊന്നില്ലെന്ന മറുപടി നല്‍കി അധികൃതരും വലഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് വാട്ട്‌സ് ആപ്പില്‍ മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദയവായി ബീച്ചിലേക്ക് പോകരുതെന്നും സന്ദേശം മറ്റുള്ളവര്‍ക്കും അയച്ചു നിങ്ങളുടെ സുഹൃത്തുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ദയവുകാട്ടണമെന്നുമുള്ള ഉപദേശവുമുണ്ട്.

അങ്ങനെയൊരു മുന്നറിയിപ്പില്ലെന്ന് തൊട്ടുപിന്നാലെ ജില്ലാ കളക്ടറുടെ സന്ദേശമെത്തിയെങ്കിലും ജനത്തിന്റെ ആശങ്കയ്ക്ക് കുറവുവന്നില്ല. കാലാവസ്ഥ മാറുമ്പോള്‍ പലപ്പോഴുമെത്തുന്ന സന്ദേശമാണെന്നും അധികൃതര്‍ പറയുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.