Latest News

മകരവിളക്ക് തീര്‍ഥാടനകാലത്തിനായി ശബരിമല ഒരുങ്ങി

പത്തനംതിട്ട:[www.malabarflash.com] രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തിനു തുടക്കംകുറിച്ചു ശബരിമല അയ്യപ്പക്ഷേത്ര നട തിങ്കളാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയാണു നട തുറന്നു ദീപം തെളിക്കുന്നത്.

പ്രത്യേക പൂജകളൊന്നുംതന്നെ തിങ്കളാഴ്ച ഉണ്ടായിരിക്കില്ല. 40 നാള്‍ നീളുന്ന മണ്ഡലകാലം ചൊവ്വാഴ്ച ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകുന്നേരം വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം തിങ്കളാഴ്ച രാത്രിയാണ്.

 ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സൂര്യഗായത്രം കാരക്കോട്ട് ഇല്ലത്ത് എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്. ഉണ്ണിക്കൃഷ്ണനുമാണ് ചുമതലയേല്‍ക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.